മാർക് ആൻഡ് സേവ് ഡി റിങ് റോഡ് ശാഖയിൽ 10-20-30 പ്രമോഷൻ ആരംഭിച്ചു
text_fieldsദോഹ: മാർക് ആൻഡ് സേവ് ഹൈപ്പർസ്റ്റോർ ഡി റിങ് റോഡിൽ ഗ്ലോബൽ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സ്പെഷൽ 10-20-30 പ്രമോഷൻ ആരംഭിച്ചു.
ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ വിലയിൽ ഉൽപന്നങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രമോഷൻ എല്ലാ വിഭാഗങ്ങളിലുമുള്ള ആയിരക്കണക്കിന് ഉൽപന്നങ്ങളിൽ ആകർഷകമായ വിലക്കുറവുകൾ വാഗ്ദാനം ചെയ്യുന്നു. വാർഷികാഘോഷത്തിന്റെ ഭാഗമായി കുടുംബങ്ങൾക്കും ഷോപ്പിങ് പ്രേമികൾക്കും ഏറ്റവും പ്രിയപ്പെട്ട ഓഫറുകളിലൊന്നായിരിക്കുന്ന 10, 20, 30 ഖത്തർ റിയാൽ ഡീലുകൾ ഉപഭോക്താക്കൾക്ക് വലിയ വരദാനമായി മാറുമെന്ന് സ്ഥാപന അധികൃതർ അറിയിച്ചു. ദിനംപ്രതി ആവശ്യമായ പഴങ്ങളും പച്ചക്കറികളും ഗ്രോസറി, നോൺഫുഡ്, ഗൃഹോപകരണങ്ങൾ, ഗാർഹിക ഉൽപന്നങ്ങൾ, സ്റ്റേഷനറി, കിച്ചൻ ഐറ്റംസ്, ബ്യൂട്ടി ാൻഡ് പേഴ്സൻൽ കെയർ ഉൽപന്നങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി നിരവധി വസ്തുക്കൾ അതുല്യമായ വിലയിൽ ലഭ്യമാണ്.
ഉപഭോക്താക്കളുടെ വിശ്വാസത്തിനും പിന്തുണക്കും നന്ദി അറിയിച്ച്, ഏറ്റവും മികച്ച വിലയിൽ ഉൽപന്നങ്ങൾ നൽകുന്നതിന് പ്രതിബദ്ധമാണെന്ന് മാർക് ആൻഡ് സേവ് മാനേജ്മെന്റ് അറിയിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി ഇനി വരാനിരിക്കുന്ന ആഴ്ചകളിൽ കൂടി കൂടുതൽ സ്പെഷൽ പ്രമോഷനുകളും സർപ്രൈസ് ഓഫറുകളും പ്രഖ്യാപിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

