സഫാരിയിൽ '10, 20, 30 പ്രമോഷന്' തുടക്കമായി
text_fieldsസഫാരി ഹൈപർ മാർക്കറ്റിൽ ആരംഭിച്ച 10, 20, 30 പ്രമോഷനിൽനിന്ന്
ദോഹ: പ്രമുഖ ഹൈപര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയില്‍ 10, 20, 30 പ്രമോഷന് തുടക്കമായി. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ്, മറ്റ് ഭക്ഷ്യോല്‍പന്നങ്ങള്‍, കോസ്മെറ്റിക്സ്, ഹൗസ്ഹോള്‍ഡ്, റെഡിമെയ്ഡ്, ഫൂട്ട്‌വെയര്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ ആക്സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യധാന്യങ്ങളും തുണിത്തരങ്ങളും അടക്കം ആയിരക്കണക്കിന് ഉല്‍പന്നങ്ങളാണ് വെറും 10, 20, 30 റിയാലിന് സഫാരി ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാക്കിയിട്ടുള്ളത്. പെര്‍ഡിക്ക്സ് ചിക്കന്‍ ഗ്രില്ലര്‍ 1400 ഗ്രാം 10 റിയാല്‍, കോഹിനൂര്‍ എവരി ഡേ ബസുമതി റൈസ് അഞ്ചു കിലോ പാക്കറ്റിന് 20 റിയാല്‍, റെഡ്മി എയര്‍ ഡോട്ട്സ് 30 റിയാല്‍, ലിപ്റ്റണ്‍ യെലോ ലേബല്‍ ടീ പൗഡര്‍ 450 ഗ്രാം രണ്ടെണ്ണം 30 റിയാല്‍, ഡോവ് ഷാംപൂ 400 മില്ലി ലിറ്റർ രണ്ടു ബോട്ടിലിന് 10 റിയാല്‍, റോട്ട്പങ്ക് ഫ്ലാസ്‌ക് 30 റിയാല്‍ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്.
വെസ്റ്റേണ്‍, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, അറബിക്, ചൈനീസ് തുടങ്ങിയ വിഭവങ്ങളും ബോംബെ ചിക്കന്‍ ബിരിയാണി, ചിക്കന്‍ മജ്ബൂസ്, ഡോണട്ട്സ്, സ്പൈസി ചിക്കന്‍ ഫ്രൈ ഒരു പീസിനൊപ്പം ഗീ റൈസ് 800 ഗ്രാം കൂടെ ദാല്‍ ഫ്രൈ 400 ഗ്രാം തുടങ്ങിയ വ്യത്യസ്തവിഭവങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച കോംബോ ഓഫറുകള്‍ ഉള്ള വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ഫ്രഷ് ഫുഡിലെ ഡെയ് ലി വിഭാഗത്തില്‍ ഫ്രഷ് ജാമുകള്‍ മറ്റു ചീസ് ഐറ്റംസിനുമൊപ്പം ബട്ടര്‍ ബ്ലോക്ക്സ്, റൗമി ചീസ്, റെഡ് ചെഡാര്‍ ചീസ്, ഫ്രഷ് പനീര്‍, ലെമണ്‍ പിക്കിള്‍ തുടങ്ങിയവയും 10, 20, 30 പ്രമോഷനില്‍ ലഭ്യമാണ്.
വിവിധ തരം ജ്യൂസുകള്‍, ഡ്രിങ്കിങ് വാട്ടര്‍, ചിക്കന്‍ ഫ്രാങ്ക്‌സ്, ചിക്കന്‍ നഗറ്റ്സ് വിവിധ ഇനം ഐസ്‌ക്രീംസ് തുടങ്ങി പാലും പാലുല്‍പന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോല്പന്നങ്ങളും ലഭ്യമാണ്. ഗൃഹോപകരണങ്ങൾ, ബ്രാൻഡഡ് കോസ്മെറ്റിക്സ്, പെര്‍ഫ്യൂം, ബോഡി സ്പ്രേ, മേക്കപ് സെറ്റ്സ്, പലതരം സോപ്പ്, ഫേസ് വാഷ്, ബോഡി ലോഷന്‍ തുടങ്ങിയവയും ഒരുക്കിയിരിക്കുന്നു. സ്റ്റേഷനറി വിഭാഗത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായതും ഓഫിസുകളിലേക്കാവശ്യമായ വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, ചുരിദാർ മെറ്റീരിയൽ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ, കിഡ്സ് വെയര്‍, പാദരക്ഷകൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, ഹെഡ്സെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവ കുറഞ്ഞവിലയിൽ ലഭ്യമാവും.
സഫാരിയുടെ എറ്റവും പുതിയ മെഗാ പ്രമോഷനായ 'വിന്‍ ഫൈവ് ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ ആൻഡ് 2.5 കെ.ജി ഗോള്‍ഡ്' പ്രമോഷനിലൂടെ അഞ്ച് ടൊയോട്ട ഫോർച്യൂണര്‍ 2022 മോഡല്‍ കാറുകളും 2.5 കിലോ സ്വര്‍ണവും സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കുന്നു. സഫാരിയുടെ ഏത് ഔട്ട്ലറ്റുകളില്‍നിന്ന് 50 റിയാലിന് ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന ഇ റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ മൈ സഫാരി ക്ലബ് കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

