Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാൻഡ് മാൾ...

ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ 10-20-30 പ്രമോഷൻ

text_fields
bookmark_border
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ 10-20-30 പ്രമോഷൻ
cancel

ദോഹ: രാജ്യത്തെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൽ 10-20-30 പ്രമോഷന്​ തുടക്കമായി. 10 റിയാൽ, 20 റിയാൽ, 30 റിയാൽ എന്ന വിലയിൽ നിരവധി ഉൽപന്നങ്ങളാണ് ഇത്തവണ ഗ്രാൻഡ് മാളിന്റെ എല്ലാ ഔട്​ലറ്റുകളിലും ഒരുക്കിയിരിക്കുന്നത്.

പച്ചക്കറികൾ, പഴവർഗങ്ങൾ, ഫ്രഷ് ഫുഡ്, ബേക്കറി, ഹോട്ട് ഫുഡ്, ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾ, അന്താരാഷ്ട്ര ബ്രാൻഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, യൂറോപ്യൻ ഡിസൈനർമാരുടെ വസ്ത്രശേഖരം, പാദരക്ഷകൾ, ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങൾ തുടങ്ങി എല്ലാവിഭാഗങ്ങളിലും ഏറ്റവും മികച്ച ഉൽപന്നങ്ങളാണ് 10-20-30 പ്രമോഷനുവേണ്ടി ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ്​ നാല്​ മുതൽ 31വരെ ഉപഭോക്താക്കൾക്ക് 10-20-30 പ്രമോഷൻ ലഭ്യമായിരിക്കും.

2022 ഫുട്ബാൾ ലോകകപ്പ് വരവേൽക്കാനായി ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ പുതിയ മെഗാ പ്രമോഷൻ എല്ലാ ഔട്​​ലറ്റുകളിലുമായി തുടരുകയാണ്​. ദോഹയിലെ ഏതു ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ഔട്​ലറ്റുകളിൽനിന്നും 50 ഖത്തർ റിയലിനോ അതിനു മുകളിലോ ഷോപ്പിങ്​ നടത്തുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഒക്ടോബർ അഞ്ചുവരെ ഈ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം. ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ഓരാൾക്കുവീതം 500 ഗ്രാം, 250 ഗ്രാം, 100 ഗ്രാം സ്വർണക്കപ്പാണ്​. ഇതിനു പുറമെ, 32 പേർക്ക്​ എട്ടു ഗ്രാം സ്വർണമെഡലും സമ്മാനമായി നൽകും.

ഉൽപന്നങ്ങളിലെ ഗുണമേന്മയും മിതമായ നിരക്കുമാണ് ഗ്രാൻഡിനെ മറ്റു ഹൈപ്പർ മാർക്കറ്റുകളിൽനിന്ന് വ്യത്യസ്തമാക്കുന്നതെന്ന്​ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grand Mall Hypermarket
News Summary - 10-20-30 promotion at Grand Mall Hypermarket
Next Story