ലുലു ഹൈപ്പർമാർക്കറ്റിൽ 10 -15 20 -30 പ്രമോഷൻ
text_fieldsദോഹ: ഉപഭോക്താക്കൾക്ക് അവിശ്വസനീയമായ ഓഫറുകളുമായി ലുലു ഹൈപ്പർമാർക്കറ്റ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 10 -15 -20 -30 പ്രമോഷൻ ആരംഭിച്ചു.
ഡിസംബർ 10 വരെ നീണ്ടുനിൽക്കുന്ന പ്രമോഷൻ കാലയളവിൽ ഗ്രോസറി, ഫ്രഷ് ഫുഡ്, ഫ്രൂട്ട്സ്, വെജിറ്റബ്ൾ, വീട്ടുപകരണങ്ങൾ, ടെക്സ്റ്റൈൽസ്, സ്റ്റേഷനറി, കളിപ്പാട്ടങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങളിലുള്ള ഉൽപന്നങ്ങൾക്ക് ആകർഷകമായ കിഴിവുകളാണ് ഒരുക്കിയിട്ടുള്ളത്.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉയർന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങളുടെ ശേഖരം മിതമായ വിലയിലാണ് ഒരുക്കിയിട്ടുള്ളത്. ഈ വർഷത്തെ പ്രമോഷനെക്കുറിച്ച് വലിയ പ്രതീക്ഷ പ്രകടിപ്പിച്ച ലുലു ഹൈപ്പർമാർക്കറ്റ് അധികൃതർ, ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനും, ലുലുവിലെ ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി ഓരോ വർഷവും തങ്ങളുടെ ഉൽപന്നങ്ങളുടെ ശ്രേണി വികസിപ്പിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
ഇതോടൊപ്പം ലുലു സൂപ്പർ ഫ്രൈഡേ പ്രമോഷനും നടക്കുന്നുണ്ട്. ഇലക്ട്രോണിക്സ്, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ആക്സസറികൾ, ഗൃഹോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, സ്പോർട്സ് ഇനങ്ങൾ, മറ്റ് അവശ്യ ഉൽപന്നങ്ങൾ എന്നിവയിൽ സൂപ്പർ ഫ്രൈഡേയിലൂടെ ഉപഭോക്താക്കൾക്ക് മികച്ച ഡീലുകൾ ലഭ്യമാക്കിയിട്ടുണ്ട്.
കൂടാതെ, ലുലുവിന്റെ സീസണൽ സെയിൽ പ്രമോഷൻ, റെഡിമെയ്ഡ് ഗാർമെന്റ്സുകൾ, സാരികൾ, ചുരിദാറുകൾ, പാദരക്ഷകൾ, ലേഡീസ് ബാഗുകൾ, ബേബി ആക്സസറികൾ, സൺഗ്ലാസുകൾ എന്നിവയിൽ 20 മുതൽ 50 ശതമാനം വരെ കിഴിവുകൾ ലഭ്യമാക്കുന്നു. ഡിസംബർ ആറു വരെ തുടരുന്ന ഈ പ്രമോഷനിലൂടെ ഉപഭോക്താക്കൾക്ക് എക്സ്ക്ലൂസിവ് ഓഫറുകൾ പരമാവധി പ്രയോജനപ്പെടുത്താൻ അവസരം ലഭിക്കുന്നു.
ഓഫറുകൾ പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കളെ അടുത്തുള്ള ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് ക്ഷണിക്കുന്നതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

