Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാസ്​ക്​: 130...

മാസ്​ക്​: 130 പേർക്കെതിരെ കൂടി നിയമനടപടി

text_fields
bookmark_border
മാസ്​ക്​: 130 പേർക്കെതിരെ കൂടി നിയമനടപടി
cancel
camera_alt

പരിശോധനയുടെ ഭാഗമായി കാർ യാത്രക്കാർക്ക്​ പൊലീസുകാർ മാസ്​കുകൾ നൽകുന്നു

ദോഹ: മാസ്​ക്​ ധരിക്കാത്തതിന്​ ഞായറാഴ്​ച 130 പേർക്കെതിരെ കൂടി പൊലീസ്​ നിയമനടപടി സ്വീകരിച്ചു. വാഹനങ്ങൾ അടക്കം പരിശോധന നടത്തുന്നത്​ വ്യാപകമാക്കിയിട്ടുണ്ട്​. ചട്ടപ്രകാരമുള്ള ആളുകളിൽ കൂടുതൽ കാറിൽ യാത്ര ചെയ്​ തതതിന്​ അഞ്ചുപേർക്കെതി​െരയും ഞായറാഴ്​ച നടപടിയെടുത്തു. വ്യാഴാഴ്​ച ഏഴ്​ പേർക്കെതിരെയും വെള്ളിയാഴ്​ച 16 പേർക്തെിരെയുമാണ്​ കാറിൽ അധികപേർ യാത്ര ചെയ്തതിന്​ നടപടി​െയടുത്തത്​. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന ശക്​തമാണ്​. മാസ്​ക്​ ധരിക്കാത്ത കാർ യാത്രക്കാർക്ക്​ ബോധവത്​കരണത്തിൻെറ ഭാഗമായി മാസ്​കുകൾ പൊലീസ്​ നൽകുന്നുമുണ്ട്​. വ്യാഴാഴ്​ച മാസ്​ക്​ ധരിക്കാത്തതിന്​ 164 പേർക്കെതിരെയും വെള്ളിയാഴ്​ച 162പേർക്കെതിരെയും ശനിയാഴ്​ച 94 പേർക്കെതി​െരയും നടപടിയെടുത്തു. ഞായറാഴ്​ചത്തേതടക്കം ആകെ 550 പേർക്കെതിരെയാണ്​ നടപടി ഉണ്ടായിരിക്കുന്നത്​. ഇവരെ പബ്ലിക് േപ്രാസിക്യൂഷനിലേക്ക് തുടർനിയമനടപടികൾക്കായി കൈമാറുകയും ചെയ്​തു. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല. കോവിഡ്​ പ്രതിരോധനടപടികളുടെ ഭാഗമായാണിത്​്​

താമസസ്​ഥലത്തുനിന്നും മറ്റിടങ്ങളിൽനിന്നും പുറത്തിറങ്ങുമ്പോൾ ഫേസ്​ മാസ്​ക് നിർബന്ധമാക്കിയത് മേയ്​ 17 മുതലാണ്​ രാജ്യത്ത്​ പ്രാബല്യത്തിൽ വന്നത്​. എന്നാൽ പലരും ഇതിൽ വീഴ്​ച വരുത്തുണ്ട്​.ഇതോടെ നടപടികൾ ശക്​ തമാക്കിയിരിക്കുകയാണ്​ അധികൃതർ. മാസ്​ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ്​ അധികൃതർ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ആണ്​ ചുമത്തപ്പെടുക.

നിലവിൽ കുറ്റക്കാർക്ക്​ 500 റിയാലും അതിന്​ മുകളിലുമാണ്​ മിക്കയിടത്തും പിഴ ചുമത്തുന്നത്​. എന്നാൽ രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിൻെറ പരിധിയിൽ വരുന്ന കുറ്റമാണിത്​. ഏതാവശ്യത്തിന് വെളിയിലിറങ്ങുമ്പോഴും മാസ്​ക് നിർബന്ധമാണ്​. രോഗിക​ളും രോഗലക്ഷണങ്ങളുള്ളവരും മാത്രം മാസ്​ക്​ ധരിച്ചാൽ മതിയെന്നായിരുന്നു കോവിഡിൻെറ ആദ്യഘട്ടത്തിൽ ലോകാരോഗ്യ സംഘടനയടക്കം പറഞ്ഞത്​. പിന്നീടാണ്​ എല്ലാവരും മാസ്​ക് ധരിക്കണമെന്ന നിർദേശം ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചത്​.എന്നാൽ ഈ നിർദേശത്തിനും മു​േമ്പ എല്ലാവർക്കും മാസ്​ക്​ നിർബന്ധമാക്കിയ രാജ്യമായി ഖത്തർ മാറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story