Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightഖത്തറിൽ കോവിഡ്​ മരണം...

ഖത്തറിൽ കോവിഡ്​ മരണം 13 ആയി

text_fields
bookmark_border

ദോഹ: ഖത്തറിൽ കോവിഡ്​ രോഗം ബാധിച്ച്​ ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ ആകെ മരണം 13 ആയി.
52വയസുകാരനായ പ്രവാസിയാണ്​ മരിച്ചത്​. അടിയന്തരവിഭാഗത്തിൽ ചികിൽസയിലായിരുന്ന ഇദ്ദേഹത്തിന്​ മറ്റ്​ ദീർഘകാല
അസുഖങ്ങളും ഉണ്ടായിരുന്നതായി പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ശനിയാഴ്​ച 1130 പേർക്കുകൂടി കോവിഡ്​
രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​.

നിലവിൽ ചികിൽസയിലുള്ളവർ 18819പേരാണ്​. ശനിയാഴ്​ച 129 പേർക്കുകൂടി രോഗമുക്​തി
ഉണ്ടായിട്ടുണ്ട്​. ഇതോടെ ആകെ രോഗം ഭേദമായവർ 2449ആയി. ആകെ 124554 പേരെ പരിശോധിച്ചപ്പോൾ 21331പേരിലാണ്​
​ൈവറസ്​ ബാധ സ്​ഥിരീകരിച്ചത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​.     

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:COVID QATAR DEATH
News Summary - QATAR COVID DEATH 13
Next Story