അമീർ വീണ്ടും െഎ.ഒ.സി അംഗം
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (െഎ.ഒ.സി) അംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
യൂത്ത് ഒളിംപിക്സ് ഗെയിംസിനോട് അനുബന്ധിച്ച് ബ്യൂണസ് അയേഴ്സിൽ നടന്ന സെഷനിലാണ് സമിതിയംഗമായി അമീറിനെ വീണ്ടും തെരഞ്ഞെടുത്തത്.
കഴിഞ്ഞ ദിവസം നടന്ന ഐ.ഒ.സിയുടെ 133ാമത് സെഷനിലും അമീർ ശൈഖ് തമീം പങ്കെടുത്തു. ആഗോള തലത്തിൽ ഒളിംപിക് സംഘടനയുടെയും കായികമേഖലയുടെയും വളർച്ച സംബന്ധിച്ച് സെഷനിൽ ചർച്ച ചെയ്തു.അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പ്രസിഡൻറ് തോമസ് ബാച്ചുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. ആഗോള തലത്തിൽ ഒളിംപിക് പ്രസ്ഥാനത്തിെൻറ ചലനങ്ങൾക്ക് ഖത്തർ നൽകിയ പിന്തുണ പ്രധാനപ്പെട്ടതാണെന്നും ഒളിംപിക് റെഫ്യൂജി ഫൗണ്ടേഷന് ഖത്തർ നൽകിയ പിന്തുണ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നതായും തോമസ് ബാച്ച് പറഞ്ഞു.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള അഭയാർഥികളെ വിവിധ തലങ്ങളിലൂന്നി പിന്തുണക്കുന്നതിന് ഇനിയും ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് അമീർ വ്യക്തമാക്കി.
ഒളിംപിക് കമ്മിറ്റി അംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ട്വിറ്ററിലൂടെ വ്യക്തമാക്കി.
2002ൽ ആദ്യമായി ഒളിംപിക് കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത് മുതൽ ഒളിംപിക് കമ്മിറ്റിയെ പിന്തുണക്കാനും സേവനങ്ങൾ നൽകാനും സാധിച്ചതിൽ സന്തോഷമുണ്ടെന്നും അമീർ ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.