സോഹാറിയൻസ് കല ഈദ് ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsസോഹാറിയൻസ് സംഘടിപ്പിച്ച കല ഈദ് ഓണാഘോഷം
സുഹാർ: സുഹാറിലെ കലാസാംസ്കാരിക സംഘടനയായ സൊഹാറിയൻസ് കല ‘ഈദ് ഓണാഘോഷം 25’ സംഘടിപ്പിച്ചു. ഗ്രീൻ ഒയാസിസ് ഹോട്ടൽ ഹാളിൽ നടന്ന പരിപാടിയിൽ വൻ ജന പങ്കാളിത്തമുണ്ടായി. മലയാളി പ്രവാസികൾ ഏറെ നെഞ്ചേറ്റിയ ഗസൽ ഗായകൻ അലോഷി ആഡംസ് സുഹാറിൽ ആദ്യമായി പാടിയ വേദി കൂടിയായിരുന്നു സുഹാറിയൻസ് കല ഈദ് ഓണാഘോഷം.
രാഹുൽ മാധവിന്റെ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ സംഘടനയുടെ കലാവിഭാഗം അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, ഒപ്പന മറ്റ് വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി. സംഘടന പ്രവർത്തകൻ സുഭാഷ് വിജയൻ അണിയിച്ചൊരുക്കിയ സാംസ്കാരിക നൃത്തശിൽപം കേരള നവോത്ഥാനത്തിന്റെ നാൾവഴികൾ ഓരോന്നായി വെളിപ്പെടുത്തുന്നവയായി.
വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ശേഷമായിരുന്നു അലോഷിയുടെ ഗസൽ ഗാനം അരങ്ങേറിയത്. നൂറു പൂക്കളെ, ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ, പ്രാണസഖി എന്നിങ്ങനെ പാടിപ്പതിഞ്ഞ പാട്ടുകൾ ഏറ്റുപാടിക്കൊണ്ടാണ് സദസ്സ് എതിരേറ്റത്.
സൗഹൃദ വേദി പ്രവർത്തകരായ വാസുദേവൻ, മുരളീകൃഷ്ണൻ, സാംസ്കാരിക പ്രവർത്തകൻ മനോജ് കുമാർ, പ്രസിഡന്റ് ശ്രീജേഷ്, സെക്രട്ടറി ബിജു കാക്കപൊയിൽ എന്നിവർ സാംസ്കാരിക സദസ്സിൽ സംസാരിച്ചു.
സൗഹൃദവേദി പ്രവർത്തകരായ രാമചന്ദ്രൻ താനൂർ, കെ.വി. രാജേഷ് എന്നിവർ പായസ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. കൃഷ്ണപ്രസാദ്, ഷൈജു പുതിയവീട്ടിൽ, സുഷാം, വനിത പ്രവർത്തകരായ ലിൻസി, ഹസിത, സജി കാളിയെത്താൻ, ജിമ്മി സാമുവൽ, രാഹുൽ മാധവ്, സുനിൽകുമാർ, മനോജ് എൻ. പി, രാജേഷ് മൂച്ചിക്കൽ, സുരേഷ് കുമാർ, ജിതേഷ്, സുഭാഷ് വിജയൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

