ഒമാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സീശാന്‍ മഖ്സൂദിന് ഐ.സി.സി പുരസ്കാരം
text_fieldsസീശാന്‍ മഖ്സൂദ്
മസ്കത്ത്: ഒമാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സീശാന്‍ മഖ്സൂദിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിെൻറ പുരസ്കാരം. കഴിഞ്ഞ വര്‍ഷത്തെ അസോസിയറ്റ് ക്രിക്കറ്റ് താരമായാണ് സീശാന്‍ മഖ്സൂദിനെ തിരഞ്ഞെടുത്തത്. ഒമാൻ ക്രിക്കറ്റിെൻറ വളര്‍ച്ചക്ക് താരത്തിെൻറ പ്രകടനങ്ങള്‍ സഹായകമായെന്ന് ഐ.സി.സി വിലയിരുത്തി. ബാറ്റുകൊണ്ടും ബാള്കൊണ്ടും 2021ല്‍ ഒമാന്‍ ക്രിക്കറ്റില്‍ നിരവധി റെക്കോഡുകളാണ് താരം സ്വന്തമാക്കിയത്.
ട്വന്റി20 ലോകകപ്പിലേക്ക് ഒമാനെ യോഗ്യരാക്കുന്നതിലും മറ്റു രാജ്യാന്തര ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. തെൻറ ശ്രമങ്ങളെ അംഗീകരിച്ച് ഐ.സി.സിയുടെ അസോസിയറ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് സീശാന്‍ മഖ്സൂദ് പറഞ്ഞു.

