ഒമാൻ എയർ വിമാനത്തിൽ സംസം വെള്ളം സൗജന്യമായി കൊണ്ടു പോവാം
text_fieldsfile photo
ജിദ്ദ: ജിദ്ദയിൽ നിന്നും ഒമാൻ എയർ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് അഞ്ച് ലിറ്റർ സംസം വെള്ളം സൗജന്യമായി കൂടെ കൊണ്ടുപോവാമെന്ന് വിമാനക്കമ്പനി അറിയിച്ചു. ഉംറ യാത്രക്കാർക്കും അല്ലാത്തവർക്കും ആനുകൂല്യം ലഭിക്കും. വിമാനത്താവളത്തിലെ അംഗീകൃത കൗണ്ടറിൽ നിന്നും വാങ്ങുന്ന സംസം ബോട്ടിൽ ആയിരിക്കണം.
ലഗേജുകൾക്കകത്ത് സംസം വെള്ള ബോട്ടിൽ പാക്ക് ചെയ്തു കൊണ്ടുപോവാൻ അനുവദിക്കില്ലെന്നും വിമാനക്കമ്പനി അറിയിച്ചു. കോവിഡിന് മുമ്പ് ജിദ്ദയിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ ലഗ്ഗേജിന്റെ കൂടെ അഞ്ച് ലിറ്റർ സംസം വെള്ളം സൗജന്യമായി കൊണ്ടുപോവാൻ വിവിധ വിമാനകമ്പനികൾ അനുവദിച്ചിരുന്നെങ്കിലും കോവിഡിന് ശേഷം ഈ ആനുകൂല്യം പല കമ്പനികളും നിർത്തിവെച്ചിരിക്കുകയായിരുന്നു.
ഇത് ഉംറ യാത്രക്കാർക്കടക്കം പ്രയാസങ്ങൾ ഉണ്ടാക്കിയിരുന്നു. ഒമാൻ വിമാന കമ്പനിയുടെ തീരുമാനത്തിന് പിന്നാലെ മറ്റു കമ്പനികളും നേരത്തെയുണ്ടായിരുന്ന ഈ ആനുകൂല്യം പുനഃസ്ഥാപിച്ചേക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

