മധ്യപൂർവേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് ഒമാൻ മുന്നിൽ നിൽക്കും –യുസുഫ് ബിൻ അലവി
text_fieldsമസ്കത്ത്: മധ്യ പൂർവേഷ്യയിലും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലും സമാധാനവും സുരക്ഷ യും ഭദ്രതയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഒമാൻ മുന്നിൽ നിൽക്കുമെന്ന് വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളുമെല്ലാം ഉഭയകക്ഷി ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും പരിഹരിക്കാൻ സാധിക്കും. രാജ്യങ്ങൾ തമ്മിലെ തർക്കങ്ങളും സംഘർഷങ്ങളും പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാകണം യു.എൻ ശ്രദ്ധയൂന്നേണ്ടതെന്നും െഎക്യരാഷ്ട്ര സഭയുടെ 73ാം വാർഷിക പൊതുസമ്മേളനത്തെ അഭിസംേബാധന ചെയ്ത് സംസാരിക്കവേ യൂസുഫ് ബിൻ അലവി പറഞ്ഞു.
സമാധാനമാണ് ഭദ്രതയുടെയും വികസനത്തിെൻറെയും അടിസ്ഥാന ഘടകമെന്നാണ് ഒമാൻ വിശ്വസിക്കുന്നത്. അംഗരാജ്യങ്ങൾ പരസ്പരം നല്ല അയൽപക്ക ബന്ധം കാത്തുസൂക്ഷിക്കണം. രാജ്യങ്ങളുടെ പരമാധികാരത്തെ പരസ്പരം മാനിക്കുന്നതിന് ഒപ്പം മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാതിരിക്കുന്നുവെന്നുമുള്ള പുതിയ കാഴ്ചപ്പാടിനോട് അംഗരാജ്യങ്ങൾ യോജിക്കുമെന്നാണ് കരുതുന്നതെന്നും യൂസുഫ് ബിൻ അലവി പറഞ്ഞു. അറബ്, മധ്യ പൂർവേഷ്യൻ മേഖലയിലെ കുഴപ്പങ്ങളുടെ അടിസ്ഥാന കാരണം ഫലസ്തീൻ പ്രശ്നമാണ്. ഇൗ പ്രശ്നം അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികൾക്ക് അനുയോജ്യമായ സാഹചര്യമൊരുക്കുന്നതിന് അന്താരാഷ്ട്ര സമൂഹം മുന്നിട്ടിറങ്ങേണ്ടതുണ്ട്.
ഫലസ്തീൻ-ഇസ്രായേൽ അധികൃതർ തമ്മിലുള്ള ഫലപ്രദമായ ചർച്ചകൾ വഴി രണ്ട് രാജ്യങ്ങൾ എന്ന ആശയത്തിലൂന്നിയ സമഗ്ര പ്രശ്ന പരിഹാര മാർഗം യാഥാർഥ്യമാക്കാൻ കഴിയും. ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കാത്തിടത്തോളം കാലം അക്രമവും ഭീകരവാദവുമെല്ലാം നീണ്ടുനിൽക്കുമെന്ന് യൂസുഫ് ബിൻ അലവി പറഞ്ഞു. മിഡിലീസ്റ്റിൽ പ്രത്യേകിച്ച് ഫലസ്തീൻ-ഇസ്രായേൽ തലമുറകൾക്കിടയിൽ സമാധാനപരമായ സഹവർതിത്വം ഉറപ്പാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും കൈക്കൊള്ളുന്നതിന് ഒമാൻ ഉണ്ടാകും. ഫലസ്തീനും -ഇസ്രായേലും തമ്മിൽ സൗഹൃദാന്തരീക്ഷം നിലവിൽ വരേണ്ടത് മേഖലയിലെ സമാധാനത്തിന് അത്യാവശ്യമാണ്. അമേരിക്കയടക്കം ലോക രാജ്യങ്ങൾ ഇൗ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യമനിലെ ജനങ്ങൾ ദാരുണമായ മാനുഷിക ദുരന്തത്തിെൻറ വക്കിലാണ്. ആരോഗ്യ, വിദ്യാഭ്യാസമടക്കം ജനങ്ങളുടെ പ്രതിദിന ജീവിതവുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകർന്നത് ജനങ്ങളെ എല്ലാ രീതിയിലും തകർത്തിരിക്കുകയാണ്. മതിയായ വൈദ്യപരിചരണവും മരുന്നുകളും ലഭിക്കാത്തത് ജനങ്ങളിൽ രോഗങ്ങൾ പടരാനും വഴിയൊരുക്കുന്നുണ്ട്. യമെൻറ വിവിധ പ്രവിശ്യങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിെൻറ നേതൃത്വത്തിൽ അടിയന്തര സഹായമെത്തിക്കാൻ പദ്ധതികൾ തയാറാക്കേണ്ടതുണ്ട്. ദുരന്ത സാഹചര്യം മറികടക്കുന്നതിന് രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖവും പ്രവർത്തന സജ്ജമാക്കുകയും വേണം. ഗുരുതര സാഹചര്യങ്ങളിലുള്ള രോഗികൾക്ക് അടിയന്തര മെഡിക്കൽ എയർലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തിയ െഎക്യരാഷ്ട്ര സഭയുടെയും സഖ്യസേനയുടെയും നടപടി സ്വാഗതാർഹമാണ്.
ഇതുവഴി ഇവർക്ക് ആവശ്യമായ ചികിത്സാ സൗകര്യം ലഭ്യമാകുന്നു. യമനിലെ െഎക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി മാർട്ടിൻ ഗ്രിഫിത്സിെൻറ പ്രവർത്തനങ്ങൾക്ക് ഒമാൻ എല്ലാ പിന്തുണയും നൽകുന്നുണ്ട്. യമനിലെ എല്ലാ കക്ഷികളെയും ഉൾക്കൊള്ളിച്ചുള്ള രാഷ്ട്രീയ പരിഹാരത്തിലുടെ മാത്രമേ യമൻ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ. തങ്ങളുടെ ശോഭനമായ ഭാവി തെരഞ്ഞെടുക്കാൻ യമൻ ജനതക്ക് അവസരം നൽകണം. യമൻ ജനതക്ക് കര, കടൽ, വ്യോമ മാർഗേണ ഒമാൻ എല്ലാവിധ മാനുഷിക സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. തങ്ങളുടെ അതിർത്തികൾ ഒരിക്കലും അവർക്ക് മുന്നിൽ കൊട്ടിയടക്കില്ലെന്നും യൂസുഫ് ബിൻ അലവി പറഞ്ഞു. സിറിയൻ പ്രശ്ന പരിഹാരത്തിനുള്ള െഎക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങളും വൈകാതെ ഫലപ്രാപ്തിയിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
