Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസി യുവ ഡോക്ടർ നിര്യാതയായി

text_fields
bookmark_border
ആസ്റ്റർ റോയൽ ഹോസ്പിറ്റൽ ഗുബ്രയിൽ ജോലിചെയ്തിരുന്ന ഡോ. അഞ്ജു മുല്ലത്ത് (38) ആണ് മരിച്ചത്
പ്രവാസി യുവ ഡോക്ടർ നിര്യാതയായി
cancel

മസ്കത്ത്: പ്രവാസി യുവ ഡോക്ടർ നാട്ടിൽ നിര്യാതയായി. ആസ്റ്റർ റോയൽ ഹോസ്പിറ്റൽ ഗുബ്രയിൽ സ്പെഷ്യലിസ്റ്റ് ഗ്യാസ്ട്രോ എൻററോളജിസ്റ്റായി സേവനമനുഷ്ഠിച്ചിരുന്ന ഡോ. അഞ്ജു മുല്ലത്ത് (38) ആണ് മരിച്ചത്. അർബുദ ബാധിതയായി ചികിൽസയിലായിരുന്നു. ഒരു വർഷം മുമ്പാണ് കാൻസർ രോഗം കണ്ടെത്തിയത്. അസുഖത്തെതുടർന്ന് നാട്ടിൽ ചികിൽസയിലായിരുന്നു.

രോഗം അറിഞ്ഞ നിമിഷം മുതൽ ഭയത്തോടല്ല, ധൈര്യത്തോടെയാണ് ഡോ. അഞ്ജു അതിനെ നേരിട്ടതെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഒരു ഡോക്ടറായതിനാൽ രോഗത്തിന്റെ ഗൗരവം അറിയാമായിരുന്നിട്ടും, പ്രതീക്ഷ കൈവിടാതെ അതിനെ നേരിട്ട ഡോ. അഞ്ജുവിന്റെ മനോധൈര്യം മാതൃകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.

മലപ്പുറം സ്വദേശിനിയായ ഡോ. അഞ്ജു മുല്ലത്ത് കൊച്ചിയിലായിരുന്നു താമസം. എം.ബി.ബി.എസ്, എം.ഡി, ഡി.എൻ.ബി, എസ്.സി.ഇ യോഗ്യതകളോടെ ചികിത്സാരംഗത്ത് ശ്രദ്ധേയയായിരുന്നു. ഭർത്താവ് ഡോ. മുരളി കൃഷ്ണൻ, ഇന്ത്യയിലെ മിലിട്ടറി ആശുപത്രിയിലെ ഡോക്ടറാണ്. മകൾ ഗൗരി ഇന്ത്യൻ സ്കൂൾ ബൗഷർ വിദ്യാർഥിനിയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young expatriate doctor dies in Oman
Next Story