പെർമിറ്റുകൾ അനുവദിച്ചുതുടങ്ങി; ദമാനിയാത്ത് െഎലൻഡിൽ രാപാർക്കാം
text_fieldsദമാനിയാത്ത് െഎലൻഡിൽനിന്നുള്ള കാഴ്ച
മസ്കത്ത്: സംരക്ഷിത പ്രദേശമായ ദമാനിയാത്ത് െഎലൻഡിൽ രാത്രി താമസത്തിനുള്ള പെർമിറ്റുകൾ അനുവദിച്ചുതുടങ്ങിയതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ബീച്ചുകൾ തുറക്കാനുള്ള സുപ്രീംകമ്മിറ്റി തീരുമാനത്തിെൻറ പശ്ചാത്തലത്തിലാണ് നടപടി. താൽപര്യമുള്ളവർക്ക് www.meca.gov.om എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം.
മനോഹരമായ കടൽക്കാഴ്ചകളാൽ സമ്പന്നമായ ഒമ്പത് ദ്വീപുകൾ അടങ്ങിയ പ്രദേശമാണ് ദമാനിയാത്ത് െഎലൻഡ്. മസ്കത്തിൽ നിന്ന് 40 മിനിറ്റോളം ബോട്ടിൽ സഞ്ചരിച്ചാൽ ഇവിടെയെത്താം. സ്നോർക്കലിങ്, ഡൈവിങ് എന്നിവക്ക് പ്രശസ്തമായ ഇവിടെയെത്തുന്നവർക്ക് വൈവിധ്യമാർന്ന മത്സ്യങ്ങൾ, കടലാമകൾ, പവിഴപ്പുറ്റുകൾ എന്നിവ കാണാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

