ഓംപേ ഇ-വാലറ്റ് വഴി ഈസിയായി ഇനി നാട്ടിലേക്ക് പണമയക്കാം
text_fieldsമസ്കത്ത്: ആഗോള പേയ്‌മെന്റുകളും സാമ്പത്തിക പരിഹാരങ്ങളും നൽകുന്ന സാമ്പത്തിക സാങ്കേതിക കമ്പനിയായ മണിഗ്രാം , ഒമാനിലെ വളർന്നുവരുന്ന മൊബൈൽ പേയ്‌മെന്റ് ദാതാക്കളായ ഓംപേയുമായി (OMPAY) പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ഇതോടെ ഒമാനിൽനിന്ന് ഓംപേ ഇ-വാലറ്റ് ഉപയോഗിച്ച് ലോകത്തിന്റെ വിവിധി ഭാഗങ്ങളിലേക്ക് ഉപഭോക്താക്കൾക്ക് പണം അയക്കാൻ സാധിക്കും. മണിഗ്രാമിന്റെ ക്രോസ്-ബോർഡർ പേയ്‌മെന്റ് നെറ്റ്‌വർക്ക് വഴി 200ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പ്രിയപ്പെട്ടവരിലേക്ക് ഇതിലൂടെ കാശ് എത്തിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
ജി.സി.സി രാജ്യങ്ങളിലേക്ക് ഡിജിറ്റൽ സേവനം വിപുലുകരിക്കുന്നതിന്റെ ഭാഗമായാണ് മണിഗ്രാമിന്റെ ഓംപേയുമായുള്ള സഹകരണം. സൗദി അറേബ്യയിൽ ബാർക്ക്, മൊബിലി പേ, ഉർപേ, സൗദി നാഷണൽ ബാങ്ക്, എ.ആർ.ബി, ഖത്തറിൽ ഉരീദോ, യു.എ.ഇയിൽ ബോട്ടിം, ഇ ആൻഡ് മണി, കൊമേര പേ, ബഹ്‌റൈനിൽ ബിയോൺ മണി എന്നിവയുമായും സഹകരണത്തിലെത്തിയിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ പണം അയക്കുന്നതിന് ഉപഭോക്താക്കൾക്ക് വിശ്വസനീയവും സൗകര്യപ്രദമായ മാർഗം നൽകുന്നതിനായാണ് ഓംപേയുമായി പങ്കാളിത്തത്തിലെത്തിയിരിക്കുന്നതെന്ന് മണിഗ്രാം മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ, ഏഷ്യ പസഫിക് മേധാവി അഹമ്മദ് അലി പറഞ്ഞു. ജി.സി.സിയിലുടനീളം ഞങ്ങളുടെ ഡിജിറ്റൽ ശേഷികൾ വികസിപ്പിക്കുന്നതിലും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെയും സുരക്ഷിതമായും പണം അയക്കാൻ സേവനം നൽകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും അദേഹം പറഞ്ഞു.
അറേബ്യ ഉപദ്വീപിൽ വിദശേത്തേക്ക് പണം അയച്ച് കൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ മുന്നിലാണ് ഒമാൻ. 2022ൽ ഒമ്പത് ശതകോടി ഡോളറിലധികം വിദേശത്തേക്ക് അയച്ചു. മൊബൈൽ ഇടപാടുകൾ 2022ൽ 4.9 ദശലക്ഷത്തിൽനിന്ന് 2023ൽ 40 ദശലക്ഷമായി വർധിച്ചു. പണമിടപാടുകളലെ ഡിജിറ്റൽവത്കരണത്തിലെ ദ്രുതഗതിയിലുള്ള വളർച്ചയാണ് ഇത് കാണിക്കുന്നത്. ഒമാനി വിപണിക്കായി പ്രത്യേകം രൂപകൽപന ചെയ്ത ഇ-വാലറ്റ് നിർമിക്കുന്നതിന് ഓംപേയിൽ ഞങ്ങൾ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് സി.ഇ.ഒ സാമി എല്ലൂമി പറഞ്ഞു.
സുരക്ഷ, സുതാര്യത,ഉൾകൊള്ളൽ എന്നിവക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. ഓരോ ഉപയോക്താവിനും സുഗമവും വിശ്വസനീയവുമായ അനുഭവം നൽകുയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദേഹം പറഞ്ഞു. ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ (ഒമാൻടെൽ) അനുബന്ധ സ്ഥാപനമായ ഗ്ലോബൽ ഫിനാൻഷ്യൽ ടെക്നോളജി എൽ.എൽ.സി നടത്തുന്ന ഒമാനിലെ ഒരു പ്രമുഖ ഫിൻടെക്കാണ് ഓംപേ. സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ ലൈസൻസോടെയാണ് ഓംപേ പ്രവർത്തിക്കുന്നത്. വ്യക്തികൾക്കും ബിസിനസുകൾക്കുമായി ദൈനംദിന ഇടപാടുകൾക്കായി സുരക്ഷിതവും കാര്യക്ഷമവും എളുപ്പവുമായ പരിഹാരങ്ങൾ ‘ഓംപേ’ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു.
അതിർത്തി കടന്നുള്ള പണമയക്കൽ സുരക്ഷിതവും സുഗുമവുമാക്കാൻ പ്രവർത്തിക്കുന്ന കമ്പനിയാണ് മണിഗ്രാം. നിലവിൽ 200ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 50 ദശലക്ഷത്തിലധികം ആളുകൾക്ക് കമ്പനിസേവനം നൽകുന്നു.ടെക്സസിലെ ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മണിഗ്രാമിനെ തുടർച്ചയായി നാല് വർഷം ടോപ്പ് വർക്ക്‌പ്ലേസസ് യു.എസ്.എ അവാർഡ് ജേതാവായി തെരഞ്ഞെടുത്തിരുന്നു.
sign: പങ്കാളിത്ത കരാറിൽ ഓംപേ സി.ഇ.ഒ സാമി എല്ലൂമി, മണിഗ്രാം ഡിജിറ്റൽ പാർട്ണർഷിപ്പ് റീജിയണൽ ഹെഡ് പദ്മേഷ് പത്മകുമാർ എന്നിവർ ഒപ്പുവെക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

