Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിനോദ...

വിനോദ സഞ്ചാരവികസനത്തിനായി നിക്ഷേപം നടത്താം

text_fields
bookmark_border
വിനോദ സഞ്ചാരവികസനത്തിനായി നിക്ഷേപം നടത്താം
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നാ​യി വ​ൻ​നി​ക്ഷേ​പാ​വ​സ​രം. നി​ക്ഷേ​പ​ങ്ങ​ൾ​ക്ക്​ അ​വ​സ​ര​ങ്ങ​ളൊ​രു​ക്കു​ക​യും വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി (ഒ.​സി.​സി.​ഐ) തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ക്ഷേ​പ ഫോ​റം ന​ട​ത്തി. ടൂ​റി​സ്റ്റ് സൈ​റ്റു​ക​ൾ, പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ൾ, ബീ​ച്ചു​ക​ൾ, പ​ര​മ്പ​രാ​ഗ​ത വി​പ​ണി​ക​ൾ, വാ​ണി​ജ്യ വി​പ​ണി​ക​ൾ, ടാ​ക്സി പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ തു​ട​ങ്ങി​യ​വ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ത​കു​ന്ന പ​ദ്ധ​തി​ക​ളി​ലേ​ക്ക് നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​ന്ന​താ​യി​രു​ന്നു ഫോ​റം.

നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്​ ഗ​വ​ർ​ണ​റേ​റ്റ് എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ടെ​ന്ന് തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​ർ ശൈ​ഖ് ഇ​സ്സ ബി​ൻ ഹ​മ​ദ് അ​ൽ അ​സ്രി പ​റ​ഞ്ഞു. ഗ​വ​ർ​ണ​റേ​റ്റ് പ​ല ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളും വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി 36 പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. അ​വ​യി​ൽ ചി​ല​ത് അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​സ്രി പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഗ​വ​ർ​ണ​റേ​റ്റി​ൽ ല​ഭ്യ​മാ​യ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ബി​സി​ന​സ് ഉ​ട​മ​ക​ൾ​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യു​ടെ തെ​ക്ക​ൻ​ത്ത് ബാ​ത്തി​ന ബ്രാ​ഞ്ചി​ൽ നി​ന്നു​ള്ള ഹ​മൂ​ദ് ബി​ൻ സ​ലിം അ​ൽ സാ​ദി പ​റ​ഞ്ഞു.

ഗ​വ​ർ​ണ​റേ​റ്റി​ൽ 20 സൈ​റ്റു​ക​ൾ നി​ക്ഷേ​പ​ത്തി​നാ​യി തു​റ​ന്നി​ട്ടു​ണ്ടെ​ന്ന്​ ഒ.​സി.​സി.​ഐ​യു​ടെ സൗ​ത്ത് ബ​ത്തി​ന ബ്രാ​ഞ്ച് റി​യ​ൽ എ​സ്റ്റേ​റ്റ് ഡെ​വ​ല​പ്‌​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല അ​ൽ ഒ​വൈ​സി അ​റി​യി​ച്ചു.

റു​സ്താ​ഖി​ൽ ആ​റ് പ്ലോ​ട്ടു​ക​ൾ, മു​സ​ന്ന​യി​ൽ മൂ​ന്ന്, അ​ൽ അ​വാ​ബി​യി​ൽ ര​ണ്ട്, ബ​ർ​ക​യി​ൽ ആ​റ്, ന​ഖ​ലി​ൽ ര​ണ്ട്, ദി ​അ​ൽ മാ​വി​ൽ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ്​ ​​​േപ്ലാ​ട്ടു​ക​ൾ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourism
News Summary - You can invest in tourism development
Next Story