യോഗ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും –അംബാസഡർ
text_fieldsഇന്ത്യൻ അംബാസഡർ മുനു മഹാവർ
മസ്കത്ത്: യോഗ പഠിക്കുന്നതും പരിശീലിക്കുന്നതും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും അതിലൂടെ കോവിഡിെൻറ പ്രത്യാഘാതങ്ങൾ കുറക്കുന്നതിന് സഹായിക്കുമെന്നും ഒമാനിലെ ഇന്ത്യൻ അംബാസഡർ മുനു മഹാവർ.അന്താരാഷ്ട്ര യോഗദിനത്തിന് മുന്നോടിയായി ടി.എഫ്.എം റേഡിയോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിനും രോഗപ്രതിരോധത്തിനും ഐക്യത്തിനും നല്ലതായ പ്രവർത്തനമാണ് യോഗയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ വർഷം കോവിഡ് കാരണം ഓൺലൈനിൽ സംഘടിപ്പിക്കപ്പെട്ടത് പോലെ ഇത്തവണയും യോഗദിനാചരണം സംഘടിപ്പിക്കുമെന്നും പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും അംബാസഡർ പറഞ്ഞു. പൊതുവേ സമൂഹത്തിന് നൽകിയ സഹായത്തിനും അന്താരാഷ്ട്ര യോഗ ദിനത്തിനുള്ള പിന്തുണക്കും ഒമാൻ സർക്കാറിനും സുൽത്താൻ ഹൈതം ബിൻ ത്വാരിഖിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

