ഒമാന്റെ ഇടപെടൽ; ഗാലക്സി ലീഡർ കപ്പൽ ജീവനക്കാർ യമനിൽനിന്ന് മോചിതരായി
text_fieldsഗാലക്സി ലീഡർ കപ്പലിലെ ജീവനക്കാർ ഒമാനിലെത്തിയപ്പോൾ
മസ്കത്ത്: ഹൂത്തികളുടെ തടവിൽ കഴിഞ്ഞിരുന്ന ഗാലക്സി ലീഡർ കപ്പലിലെ ജീവനക്കാരെ ഒമാന്റെ ഇടപെലിനെ തുടർന്ന് യമനിൽനിന്ന് വിട്ടയച്ചു. ബഹാമാസ് രാജ്യത്തിന്റെ പതാകയുള്ള കപ്പൽ ചെങ്കടൽതീരത്തുനിന്ന് ഒരുവർഷം മുമ്പാണ് ഹൂതികൾ പിടിച്ചെടുക്കുന്നത്. വിഷയത്തിൽ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന സുൽത്താനേറ്റിന്റെ മധ്യസ്ഥത വിജയം കണ്ടതോടെയാണ് കപ്പൽ ജീവനക്കാർ മോചിതരായത്.
ബൾഗേറിയ, യുക്രെയ്ൻ, ഫിലിപ്പിൻസ്, മെക്സികോ, റുേമനിയ എന്നിവിടങ്ങളിൽ നിന്നുള്ള 25 പൗരന്മാരാണ് കപ്പൽ ജീവനക്കാരിൽ ഉൾപ്പെട്ടിരുന്നത്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി കപ്പൽ ജീവനക്കാരെ സനായയിൽനിന്ന് മസ്കത്തിലെത്തിക്കുകയും ചെയ്തു. റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ വിമാനത്തിലാണ് ഇവരെ മസ്കത്തിലെത്തിച്ചത്. കപ്പൽ ജീവനക്കാരെ വിട്ടയച്ചതിന് യമനിനോട് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർഹമദ് അൽ ബുസൈദി നന്ദി അറിയിച്ചു.
ഗാലക്സി ലീഡർ കപ്പൽ സംഘത്തിന്റെ വിജയകരമായ മോചനവും അവർ ഒമാനിൽ സുരക്ഷിതമായി എത്തിച്ചേർന്നതും അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ബൾഗേറിയ, ഫിലിപ്പിൻസ്, മെക്സികോ, റുേമനിയ, യുക്രെയ്ൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള 2പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഈ പ്രക്രിയ സുഗമമാക്കുന്നതിലും പൂർത്തിയാക്കുന്നതിലും ബന്ധപ്പെട്ട കക്ഷികൾ നൽകുന്ന സഹകരണത്തെ വിലമതിക്കുന്നുെണ്ടന്ന് ഒമാൻ പ്രസ്താവനയിൽ പറഞ്ഞു.
യമനിലെയും മറ്റിടങ്ങളിലെയും ബന്ധപ്പെട്ട എല്ലാ അധികാരികളുടെയും സഹകരണത്തിനും ധാരണക്കും ഞങ്ങൾ നന്ദി പറയുകയും വിലമതിക്കുകയും ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദിയും പറഞ്ഞു. മാനുഷിക വെല്ലുവിളികളെ നേരിടുന്നതിൽ കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യത്തെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു. സംഭാഷണം, വിശ്വാസം, പങ്കാളിത്തം എന്നിവയുടെ ആത്മാവ് ഉൾക്കൊണ്ട് ഇത്തരം സംരംഭങ്ങളെ പിന്തുണക്കാൻ ഒമാൻ പ്രതിജ്ഞാബദ്ധമാണെന്നും സയ്യിദ് ബദർ പറഞ്ഞു.
നന്ദി അറിയിച്ച് ഹാൻസ് ഗ്രണ്ട്ബെർഗ്
മസ്കത്ത്: ഗാലക്സി ലീഡർ കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കാൻ ഒമാൻ നടത്തിയ ശ്രമങ്ങൾക്ക് നന്ദിപറഞ്ഞ് യു.എൻ സെക്രട്ടറി ജനറലിന്റെ യമനിലേക്കുള്ള പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്ബെർഗ് ഇക്കാര്യത്തിൽ ഒമാന്റെ ഉറച്ച പിന്തുണയെ വളരെയധികം വിലമതിക്കുകയാണ്. ഗാലക്സി ലീഡർ ജീവനക്കാരുടെ മോചനം നല്ല വാർത്തയാണ്, ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണിത്.
ഹാൻസ് ഗ്രണ്ട്ബെർഗ്
പരിഹരിക്കപ്പെടാത്ത മറ്റ് വിഷയങ്ങളിലും ഇത്തരം പോസിറ്റീവ് സംരംഭങ്ങൾ തുടരണമെന്നും അദ്ദേഹം അൻസാർ അല്ലാഹ് ഗ്രൂപ്പിനോട് (ഹൂത്തികൾ) അഭ്യർഥിച്ചു. മധ്യസ്ഥതക്ക് ഇടം തുറക്കുന്നതിന് ഇത്തരം നടപടികൾ അനിവാര്യമാണ്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ, ദശലക്ഷക്കണക്കിന് യമനിവാസികൾ ഏറെക്കാലമായി കാത്തിരിക്കുന്ന രാഷ്ട്രീയ പ്രക്രിയയുടെ പുനരാരംഭത്തിന് സഹായകമാകുമെന്നും ഗ്രണ്ട്ബർഗ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

