യെമൻ: ഒമാെൻറ ശ്രമങ്ങളെ അഭിനന്ദിച്ച് യു.എന്‍
text_fieldsയമനിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൺ ഒമാനും യു.എന്നും ചേർന്ന യോഗം
മസ്കത്ത്: യമനില്‍ സമാധാനമൊരുക്കാൻ ഒമാന്‍ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് യു.എന്‍. യമനിലെ സ്ഥിതിഗതികൾ അവലോകനം ചെയ്ത് ഒമാനും യു.എന്നും ചേർന്ന യോഗത്തിലാണ് യു.എൻ പ്രത്യേക പ്രതിനിധി സംഘം ഇക്കാര്യം പങ്കുവെച്ചത്. യു.എന്നിലെ ഒമാെൻറ സ്ഥിരം പ്രതിനിധി സംഘത്തിെൻറ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. ഒമാൻ പ്രതിനിധി സംഘത്തെ യു.എന്നിലെ സ്ഥിരം പ്രതിനിധി ഡോ. മുഹമ്മദ് ബിൻ അവദ് അൽ ഹസ്സൻ നയിച്ചു. യമനിലെ യു.എൻ കോഓഡിനേറ്റർ ഡേവിഡ് ഗ്രിസ്ലിയും പങ്കെടുത്തു.
യമൻ പ്രതിസന്ധി പരിഹരിക്കാനുള്ള വഴികൾ തേടുന്നതിൽ ഒമാൻ സർക്കാറിെൻറ ക്രിയാത്മകമായ പങ്കിനെ യു.എൻ സ്വാഗതം ചെയ്യുന്നുവെന്ന് ഗ്രിസ്ലി പറഞ്ഞു. യമൻ ജനതയുടെ ദുരിതം ലഘൂകരിക്കാനുള്ള മാർഗങ്ങളും ചർച്ചയായി. യമനിലെ പാർട്ടികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കുന്നതിന് ചർച്ചകൾ പുനരാരംഭിക്കണമെന്നും ഇരുപക്ഷവും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

