യമൻ: ഒമാനെ അഭിനന്ദിച്ച് യു.എൻ
text_fieldsയമനിലേക്കുള്ള യു.എന്നിന്റെ പ്രത്യേക ദൂതനായ ഹാൻസ് ഗ്രണ്ട്ബെർഗ് യു.എന്നിലെ ഒമാൻ സ്ഥിരം പ്രതിനിധി അംബാസഡർ ഡോ. മുഹമ്മദ് ബിൻ അവാദ് അൽ ഹസ്സനുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: യമനിൽ ശാശ്വത സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിന് ഒമാൻ വഹിച്ച പങ്കിനും പിന്തുണക്കും ഐക്യരാഷ്ട്രസഭയുടെ നന്ദി അറിയിച്ച് യമനിലേക്കുള്ള യു.എന്നിന്റെ പ്രത്യേക ദൂതനായ ഹാൻസ് ഗ്രണ്ട്ബെർഗ്. യമനിലെ സംഭവ വികാസങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സഭയോട് റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായി, യു.എന്നിലെ ഒമാൻ സ്ഥിരം പ്രതിനിധി അംബാസഡർ ഡോ. മുഹമ്മദ് ബിൻ അവാദ് അൽ ഹസ്സനുമായി ന്യൂയോർക്കിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ഒമാൻ പ്രതിനിധി സംഘത്തിന്റെ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ, യമനിൽ ശാശ്വത സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിന് പിന്തുണക്കുന്നതിൽ ഒമാന്റെ പങ്കിന് ഐക്യരാഷ്ട്രസഭയുടെ കൃതജ്ഞത ഒരിക്കൽക്കൂടി അറിയിക്കുകയാണെന്നും ഒമാന്റെ ശ്രമങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. സുൽത്താനേറ്റിന്റെ സമാധാനപരമായ ചർച്ചകളിലൂടെ യമനിലുടനീളം സുരക്ഷയും സുസ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

