യമൻ പ്രതിസന്ധി: ഒമാെൻറ ഇടപെടലുകളെ പ്രശംസിച്ച് യു.എസ്
text_fieldsജി.സി.സി രാജ്യങ്ങളുടെയും യു.എസിെൻറയും പ്രതിനിധികൾ ന്യൂയോർക്കിൽ നടത്തിയ
കൂടിക്കാഴ്ചയിൽ ആൻറണി ബ്ലിങ്കൻ സംസാരിക്കുന്നു
മസ്കത്ത്: യമൻ പ്രതിസന്ധി പരിഹരിക്കുന്നതിനായി സുൽത്താൻ ഹൈതം ബിൻ താരിഖിെൻറ നേതൃത്വത്തിന് കീഴിൽ ഒമാൻ സ്വീകരിക്കുന്ന നടപടികളെ അഭിനന്ദിച്ച് യു.എസ്.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി യോഗത്തിനിടെ ജി.സി.സി രാജ്യങ്ങളും യു.എസും അടങ്ങുന്ന പ്രത്യേക യോഗം ചേർന്നിരുന്നു.
യമനിലെ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയായത്. ഇവിടെ വെച്ചാണ് ഒമാെൻറ ഇടപെടലുകളെ അമേരിക്കൻ പ്രതിനിധി പ്രശംസിച്ചത്. യമനിലെ പ്രശ്നപരിഹാരത്തിന് ഒമാെൻറ നീക്കങ്ങൾ ഏറ്റവും പ്രധാനമാണെന്നും യോഗത്തിൽ ബ്ലിങ്കൻ വ്യക്തമാക്കി.
യമനിലെ സഹോദരങ്ങളെ സഹായിക്കുന്നതിനും സുരക്ഷയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും എല്ലാ സഹായവും ഒമാൻ ചെയ്യുമെന്ന് യു.എന്നിലെ രാജ്യത്തിെൻറ സ്ഥിരം പ്രതിനിധി ഡോ. മുഹമ്മദ് ബിൻ അവാദ് അൽ ഹസൻ യോഗത്തിൽ പറഞ്ഞു.
നേരത്തെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിെൻറ യമൻ പ്രതിനിധിയും ഒമാെൻറ നിലപാടിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

