യമൻ പ്രതിസന്ധി പരിഹാരം: ഒമാൻ സജീവ ഇടപെടൽ നടത്തുന്നു
text_fieldsസുൽത്താൻ ഹൈതം ബിൻ താരീഖ്
മസ്കത്ത്: യമനിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സമഗ്ര രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനായി ഒമാൻ എല്ലാ കക്ഷികളുമായും ചേർന്ന് സജീവ ഇടപെടൽ നടത്തിവരുകയാണെന്ന് ഒൗദ്യോഗിക വാർത്ത ഏജൻസി പ്രസ്താവനയിൽ അറിയിച്ചു. സുൽത്താൻ ഹൈതം ബിൻ താരീഖിെൻറ പ്രത്യേക നിർദേശപ്രകാരമാണ് പ്രതിസന്ധി പരിഹാരത്തിന് സൗദി അറേബ്യയും െഎക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധിയും യമനിലെ കക്ഷികളുമായി ചേർന്ന് ഒമാൻ പ്രവർത്തിച്ചുവരുന്നത്.
നടത്തിവരുന്ന ഇടപെടലുകൾക്ക് സമീപഭാവിയിൽ അനുകൂല ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യമനിൽ സമാധാനവും ഭദ്രതയും പുനഃസ്ഥാപിക്കുക വഴി മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയും താൽപര്യങ്ങളും സംരക്ഷിക്കാൻ കഴിയുമെന്നും ഒൗദ്യോഗിക വാർത്ത ഏജൻസിയുടെ പ്രസ്താവനയിൽ പറയുന്നു.
യമൻ പ്രതിസന്ധി പരിഹാരത്തിന് തുടക്കം മുതൽ സജീവ ഇടപെടൽ നടത്തിവരുന്ന രാജ്യമാണ് ഒമാൻ. യമൻ പ്രതിസന്ധി അവസാനിപ്പിക്കാൻ സൗദി അറേബ്യ കഴിഞ്ഞയാഴ്ച പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സമാധാന ശ്രമങ്ങൾ വീണ്ടും സജീവമായത്. െഎക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി മാർട്ടിൻ ഗ്രിഫിത്ത് കഴിഞ്ഞ വെള്ളിയാഴ്ച മസ്കത്തിലെത്തിയിരുന്നു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയുമായി നടത്തിയ ചർച്ചയിൽ യമൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. വെടിനിർത്തലിനായി സൗദി അറേബ്യ മുന്നോട്ടുവെച്ച വ്യവസ്ഥകൾ സംബന്ധിച്ച് ഹൂതി വിഭാഗമായ അൻസാറുല്ലയുടെ പ്രതിനിധി അബ്ദുസ്സലാം സലാഹുമായും മാർട്ടിൻ ഗ്രിഫിത്ത് മസ്കത്തിൽ ചർച്ച നടത്തി. ശനിയാഴ്ച സൗദി അറേബ്യയിലെത്തിയ ഗ്രിഫിത്ത് യമൻ പ്രസിഡൻറ് അബ്ദുറബ്ബ് മൻസൂർ ഹാദി, വിദേശകാര്യ മന്ത്രി അഹമ്മദ് അവദ് ബിൻ മുബാറക് എന്നിവരുമായും ചർച്ച നടത്തി. വെടിനിർത്തൽ, സൻആ വിമാനത്താവളം തുറക്കൽ, ഹുദൈദ തുറമുഖം വഴി ഇന്ധനവും മറ്റ് അവശ്യസാധനങ്ങളും യമനിലേക്ക് എത്തിക്കൽ, രാഷ്ട്രീയ ചർച്ച പുനരാരംഭിക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചകൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

