മെകുനു; യെമനിലെ സൊക്കോത്ര ദ്വീപിൽ രണ്ട് ഇന്ത്യക്കാരടക്കം ഏഴുപേർ മരിച്ചു
text_fieldsമസ്കത്ത്: ‘മെകുന’ ചുഴലിക്കാറ്റ് ആദ്യം നാശം വിതച്ച യെമെൻറ ഭാഗമായ സൊക്കോത്ര ദ്വീപിൽ രണ്ട് ഇന്ത്യക്കാരടക്കം ഏഴുപേർ മരിച്ചതായി റിപ്പോർട്ട്. ചുഴലിക്കാറ്റ് ആഞ്ഞടിച്ച ബുധനാഴ്ച രാത്രി തുറമുഖത്ത് ഉണ്ടായിരുന്ന 14 ഇന്ത്യൻ നാവികരെയടക്കം 19 പേരെ കാണാതാവുകയായിരുന്നു. കാണാതായവരിൽ അഞ്ച് യമൻ സ്വദേശികളുടെയും രണ്ട് ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.
ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ നടന്നുവരുകയാണെന്ന് യമൻ ഫിഷറീസ് മന്ത്രിയെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യമെൻറ കരഭാഗത്ത് നിന്ന് 250 കിലോമീറ്ററിലധികം ദൂരെ വടക്കുപടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് സൊക്കോത്ര. നാലു ദ്വീപുകൾ ചേർന്ന ഇവിടെ നാശം വിതച്ച ശേഷമാണ് മെകുനു ഒമാൻ തീരം ലക്ഷയമാക്കിയെത്തിയത്. സൗദി സൈന്യം ഇവിടെ തമ്പടിച്ചിട്ടുണ്ട്. നിരവധി പേരെ ഇവിടെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
