മഞ്ഞപ്പട ഒമാൻ വിങ് ഫുട്ബാൾ സൈനോ എഫ്.സി സീബ് ജേതാക്കൾ
text_fieldsമഞ്ഞപ്പട ഒമാൻ വിങ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ സൈനോ എഫ്.സി സീബ്
മസ്കത്ത്: മഞ്ഞപ്പട ഒമാൻ വിങ് സംഘടിപ്പിച്ച ഫ്രണ്ടി സൂപ്പർ കപ്പ് സീസൺ -3 സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ സൈനോ എഫ്. സി സീബ് ജേതാക്കൾ ആയി. അൽ ഷാദി മബേലാ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റ് ലെഫ്റ്റനന്റ് കേണൽ റാഷിദ് അബ്ദുല്ല റാഷിദ് അൽ അലാവി ഉദ്ഘാടനം ചെയ്തു. 16 ടീമുകൾ പങ്കെടുത്ത വാശിയേറിയ പോരാട്ടത്തിൽ ഫൈനലിൽ അൽ ആഫിയ ബർക്കയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് സൈനോ എഫ്.സി. സീബ് കിരീടം ചൂടുന്നത്. മൂന്നാം സ്ഥാനം എഫ്.സി കേരളയും നാലാം സ്ഥാനം ഡയനമോസ് എഫ്.സിയും കരസ്ഥമാക്കി.
ടൂർണമെന്റിലെ താരമായി ഷിയാസ് (സൈനോ എഫ് സി സീബ്), ടോപ് സ്കോറർ ദിൽഷാദ് (എഫ്.സി.കേരള), മികച്ച ഗോൾ കീപ്പർ മുഹമ്മദ് അനസ് (സൈനോ എഫ്.സി. സീബ്), ഡിഫെൻഡർ മഷൂഖ് (അൽ ആഫിയ എഫ്.സി) എന്നിവരെ തിരഞ്ഞെടുത്തു. ടൂർണമെന്റിനോട് ഒപ്പം സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മലയാളി മംസ് മിഡിലീസ്റ്റ് മസ്കത്തും മഞ്ഞപ്പട ലേഡീസ് വിങ്ങും ചേർന്ന് നടത്തിയ ഫാമിലി ഫൺ ഡേ വളരെ ജനശ്രദ്ധ ആകർഷിച്ചു.
സമയോചിത ഇടപെടടിലൂടെ ജീവൻ രക്ഷ പ്രവർത്തനം നടത്തിയ ഷിനോജ് നെല്ലിക്ക, ഡൽഹി സുദേവ അക്കാദമിയിലേക്ക് സെലെക്ഷൻ കിട്ടിയ മാനവ് സുജേഷ്, വനിതകളുടെ ഉന്നമനത്തിനു വേണ്ടി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന എം.എം.എം.ഇ സംഘടനയെയും ആദരിച്ചു. സമാപന സമ്മാനദാന ചടങ്ങിൽ ടൂർണമെന്റ് വിജയകരമായി നടത്താൻ സഹായിച്ച സ്പോൺസർമാർ, വളന്റിയേഴ്സ്, ടീമുകൾ, സപ്പോർട്ട് ചെയ്യാൻ എത്തിയ കാണികൾ എല്ലാവർക്കും ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ യാസർ കൊച്ചാലുംമൂട്, കൺവീനർ പ്രശാന്ത് എന്നിവർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

