അവഗണനയുടെ കഥകൾ പറഞ്ഞ് 'യാത്രാമൊഴി'
text_fields‘യാത്രാമൊഴി’യുടെ അണിയറ പ്രവർത്തകർ വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: മന്നത്ത് ക്രിയേഷൻസിെൻറ ബാനറിൽ കെ.കെ. ഷാനവാസ് നിർമിച്ച് വിനോദ് വാസുദേവൻ സംവിധാനം ചെയ്യുന്ന 'യാത്രാമൊഴി' ഹ്രസ്വചിത്രം വെള്ളിയാഴ്ച വൈകീട്ട് ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ പ്രദർശിപ്പിക്കും. മസ്കത്തിലെ നിരവധി നവ പ്രതിഭകളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അന്നുതന്നെ ഓൺലൈനിലും ചിത്രം റിലീസ് ആകുമെന്ന് അണിയറ പ്രവർത്തകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരു പുരുഷായുസ്സിെൻറ അവസാനം ഒരു വ്യക്തിക്ക് നേരിടേണ്ടിവരുന്ന അവഗണനകൾ, തിരിച്ചടികൾ എന്നിവയാണ് ചിത്രത്തിെൻറ പ്രമേയം. ഒട്ടേറെപ്പേരുടെ അനുഭവങ്ങളിൽനിന്നാണ് ഇത്തരത്തിൽ ഒരു പ്രമേയം രൂപപ്പെട്ടതെന്ന് സംവിധായകൻ വിനോദ് വാസുദേവൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കഥാപരിസരം നാടാണെങ്കിലും ചിത്രം പൂർത്തിയാക്കിയത് ഒമാനിലാണ്. രാജേഷ് കായംകുളമാണ് രചന നിർവഹിച്ചിരിക്കുന്നത്. ഗാനരചന കെ.ആർ.പി. വള്ളിക്കുന്നവും സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ഡി. ശിവപ്രസാദുമാണ് ഒരുക്കിയിരിക്കുന്നത്. ശിവപ്രസാദ് മാസ്റ്ററും ലക്ഷ്മി രാകേഷും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. വിഷ്ണു വേണുഗോപാൽ (കാമറ), ജെസ്വിൻ പാല (എഡിറ്റിങ്), നിസാമുദ്ദീൻ (റെക്കോഡിങ്) തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപികൾ. ഷാനവാസ്, വിജയപ്രസാദ്, താജ് മാവേലിക്കര, രാജേഷ് കായംകുളം, സലിം മുതുവമ്മൽ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

