സലാലയിൽ 'യാസി'ന്റെ ഈദാഘോഷം
text_fieldsസലാല: യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്) ഐ.എം.ഐ ഹാളിൽ 'ഈദ് നൈറ്റ് 2022'സംഘടിപ്പിച്ചു. ഐ.എം.ഐ പ്രസിഡന്റ് ജി. സലീം സേട്ട് ഉദ്ഘാടനം ചെയ്തു.
മലർവാടി ബാലസംഘവും ടീൻ ഇന്ത്യയും വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. ഒപ്പന, അറബിക് ഡാൻസ്, ഒമാനി ഡാൻസ്, വെൽകം ഡാൻസ് എന്നിവ പരിപാടിക്ക് കൊഴുപ്പേക്കി. നസീബ് കോഴിക്കോട്, ജാബിർ ബാബു, സലീൽ ബാബു, ഷഹീർ ഷാ, ടീൻസ് ഇന്ത്യ പ്രതിനിധികളും ഗാനങ്ങൾ അവതരിപ്പിച്ചു. ചെയിൻ സോങ്ങിന് ജാബിർ ബാബു നേതൃത്വം നൽകി. ടീൻ ഇന്ത്യ പ്രതിനിധി യാസീൻ, സിറാജ് മുരിങ്ങേൽ (യൂത്ത് ഇന്ത്യ ദുബൈ) എന്നിവർ സംസാരിച്ചു. യാസ് വൈസ് പ്രസിഡന്റ് മുസ്തഫ മേപ്പുള്ളി സ്വാഗതവും കോകൺവീനർ സാഗർ അലി നന്ദിയും പറഞ്ഞു. യാസ് ജനറൽ സെക്രട്ടറി മുനീബ് ഖാലിദ് ഷഹീർ കണമല എന്നിവർ നേതൃത്വം നൽകി.

