യാങ്കുൽ-ധങ്ക് റോഡ് നന്നാക്കുന്നു
text_fieldsതകർന്ന റോഡുകളിലൊന്ന് (ഫയൽ)
മസ്കത്ത്: ശഹീൻ ചുഴലിക്കാറ്റിൽ തകർന്ന യാങ്കുൽ-ധങ്ക് റോഡ് നന്നാക്കുന്നു. ഇതിനായി ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ടെൻഡർ നൽകി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ രാജ്യത്ത് വീശിയടിച്ച ചുഴലിക്കാറ്റിന്‍റെയും മഴയുടെയും ഫലമായി തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ സുൽത്താൻ ഹൈതം ബിൻ താരിവ് രാജകീയ നിർദേശങ്ങൾ നൽകിയിരുന്നു.
ഇതു നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഡാവ് ഏരിയയിലെ യാങ്കുൽ-ധങ്ക് റോഡ് നന്നാക്കാൻ ടെൻഡർ നൽകിയിരിക്കുന്നത്. അടുത്തിടെ പെയ്ത പേമാരിയിലും കവിഞ്ഞൊഴുകിയ വാദികളിലും തകർന്ന റോഡുകളും മറ്റും നന്നാക്കാൻ ഈ മാസം ഏഴിന് ചില കമ്പനികൾക്ക് മന്ത്രാലയം ടെൻഡർ നൽകിയിട്ടുണ്ട്.
കഴിഞ്ഞമാസം പേമാരിയും വെള്ളപ്പൊക്കവും മൂലം ഉണ്ടായ നാശനഷ്ടങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ചുമതലപ്പെടുത്തിയ കമ്മിറ്റിയുമായി ഏകോപിപ്പിച്ചാണ് ടെൻഡറുകൾ നടത്തിയതെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം പറഞ്ഞു. തെക്ക്-വടക്ക് ബത്തിനകൾ, വടക്കൻ ഷർഖിയ, മുസന്ദം, ദാഖിലിയ എന്നിവിടങ്ങളിലെ റോഡ് അറ്റകുറ്റപ്പണികൾക്കായി പ്രത്യേക കമ്പനികൾക്ക് ടെൻഡറുകൾ സെപ്റ്റംബർ അവസാനത്തോടെ നൽകുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

