Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെറ്റായ വശത്തിലൂടെ വാഹനമോടിക്കൽ; ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: റോഡിന്റെ തെറ്റായ വശത്ത് വാഹനമോടിച്ചതിന് ഒരാളെ റോയൽ ഒമാൻ പൊലിസ് അറസ്റ്റു ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ദഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് ഇയാളെ പിടികൂടുന്നത്.
വാഹനം എതിർദിശയിൽ ഓടിച്ച് തന്റെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ പ്രവൃത്തി. നിയമനടപടികൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Next Story

