Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇസ്രായേൽ ആക്രമണം: പരിക്കേറ്റ ഫലസ്തീനികൾ ചികിത്സക്കായി ഒമാനിലെത്തി
cancel
Homechevron_rightGulfchevron_rightOmanchevron_rightഇസ്രായേൽ ആക്രമണം:...

ഇസ്രായേൽ ആക്രമണം: പരിക്കേറ്റ ഫലസ്തീനികൾ ചികിത്സക്കായി ഒമാനിലെത്തി

text_fields
bookmark_border

മസ്കത്ത്​: ഗസ്സ മുനമ്പിലെ ഇസ്രായേൽ നരനായാടിൽ പരിക്കേറ്റ ഫലസ്തീനികൾ ചികിത്സക്കായി ഒമാനിലെത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ്​ കുട്ടികളും സ്ത്രീകളുമടക്കമുള്ള സംഘം സുൽത്താനേറ്റിന്‍റെ മണ്ണിലെത്തിയത്​. അധികൃതരുടെ നേതൃത്വത്തിൽ ഊഷ്മളവരവേൽപ്പാണ്​ ഫലസ്തീനികൾ ക്ക്​ ​ നൽകിയത്​. ഇവർക്ക്​ അവശ്യമായ ചികിത്സ ലഭ്യമാക്കുമെന്ന്​ വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ ഫലസ്തീനികളെ എത്തിക്കാൻ സൗകര്യമൊരുക്കിയ ഈജിപ്തിലെ അധികാരികൾക്ക് വിദേശകാര്യ മന്ത്രാലയം നന്ദി പറഞ്ഞു.

ദിവസങ്ങൾക്ക്​ മുമ്പ്​ ഗസ്സയിലെ കുട്ടികൾക്ക്​ കൈത്താങ്ങുമായി ഒമാൻ എത്തിയിരുന്നു. ഫലസ്തീനിലെ കുട്ടികളെ സഹായിക്കാൻ സുൽത്താനേറ്റ് യുനിസെഫിന്​ പത്ത്​ ലക്ഷം യു.എസ് ഡോളർ ആണ്​ സംഭാവന നൽകിയത്​. കുട്ടികളോടുള്ള പ്രതിബദ്ധക്ക്​ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന് ഞങ്ങൾ ആത്മാർഥമായ നന്ദി അറിയിക്കുകയാണെന്ന്​ ഒമാനിലെ യുനിസെഫ് പ്രതിനിധി സുമൈറ ചൗധരി വ്യക്​തമാക്കുകയും ചെയ്​തിരുന്നു. തുടർച്ചയായുള്ള ഇസ്രായേൽ ബോബോക്രമണത്തിൽ ഫലസ്തീനിലെ സ്​​ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ മാനസികവും ശാരീരീകവുമായ ആരോഗ്യനിലയെ സാരമായി ബാധിച്ചിട്ടുണെന്നാണ്​ ലോകാരോഗ്യ സംഘടനയടക്കം പറഞ്ഞിട്ടുള്ളത്​. പല ആശുപത്രികളും തകർന്നതിനാൽ ശരിയായ പരിചരണംപോലും കുട്ടികൾക്ക്​ നൽകാൻ സാധിക്കുന്നില്ല.

ഫലസീനിലേക്ക്​ വിവിധ ഘട്ടങ്ങളിലായി അവശ്യ വസ്തുക്കളും ഒമാൻ എത്തിച്ചിരുന്നു​. സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ നിദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷനാണ്​ അവശ്യവസ്തുക്കളും ഭക്ഷണവും മെഡിക്കൽ സാമഗ്രികളും റഫ അതിർത്തി വഴി കൈമാറിയത്. ഫ​ല​സ്തീ​നി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ഒ​മാ​ൻ ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഒ.​സി.​ഒ) നേരത്തെതന്നെ സം​വി​ധാ​നം ഒ​രു​ക്കി​യി​രുന്നു. ഇ​തി​ന​കം നി​ര​വ​ധി ആ​ളു​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ്​ ഒ.​സി.​ഒ വ​ഴി ധ​ന​സ​ഹാ​യം കൈ​മാ​റി​യ​ത്​. സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ​വി​വി​ധ മാ​ർ​ഗ​ങ്ങ​ളാ​ണ്​ ഒ.​സി.​ഒ സജ്ജീകരിച്ചിരിക്കുന്നത്​.

ഒ​നീ​ക്ക്​ (ഒ.​എ​ൻ. ഇ.​ഐ.​സി) ഓ​ട്ടോ​മേ​റ്റ​ഡ് പേ​യ്‌​മെ​ന്റ് മെ​ഷീ​നു​ക​ൾ വ​ഴി​യോ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലൂ​ടെ​യോ (ബാ​ങ്ക് മ​സ്‌​ക​ത്ത്​: 0423010869610013, ഒ​മാ​ൻ അ​റ​ബ് ബാ​ങ്ക് അ​ക്കൗ​ണ്ട്: 3101006200500) സം​ഭാ​വ​ന കൈ​മാ​റാ​വു​ന്ന​താ​ണ്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഫോ​ണി​ൽ​നി​ന്ന്​ ടെ​ക്സ്റ്റ്​ മെ​സേ​ജ്​ അ​യ​ച്ചും സം​ഭാ​വ​ന​യി​ൽ പ​ങ്കാ​ളി​യാ​കാം. ഒ​മാ​ൻ​ടെ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് 90022 എ​ന്ന ന​മ്പ​റി​ലേ​ക്ക് “donate” എ​ന്ന് ടൈ​പ്പ്​ ചെ​യ്തും ഉ​രീ​ദോ​യി​ൽ​നി​ന്ന്​ ‘Palestine’ എ​ന്ന്​ ടൈ​പ്പ്​ ​ ചെ​യ്ത്​ 90909 എന്ന നമ്പറിലേക്കും ​ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​ം. റെന്ന വരിക്കാർക്ക് 181092# എന്ന കോഡും ഉപയോഗിക്കാം. www.jood.om, www.oco.org.om എ​ന്നീ വെ​ബ്​​സൈ​റ്റ്​ വ​ഴി​യും സം​ഭാ​വ​ന ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsrael Palestine ConflictPalestiniansOmanWounded
News Summary - Wounded Palestinians from Gaza arrive in Oman
Next Story