Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോ​ക സ്‌​മാ​ർ​ട്ട്...

ലോ​ക സ്‌​മാ​ർ​ട്ട് സി​റ്റി സൂ​ചി​ക; മി​ക​ച്ച മു​​ന്നേ​റ്റ​വു​മാ​യി മ​സ്ക​ത്ത്​

text_fields
bookmark_border
World Smart City Index; Muscat with the best lead
cancel
camera_alt

മ​സ്ക​ത്ത്​ ന​ഗ​ര​ത്തി​ൽ​നി​ന്നു​ള്ള കാ​ഴ്ച

മ​സ്ക​ത്ത്​: ലോ​ക സ്‌​മാ​ർ​ട്ട് സി​റ്റി സൂ​ചി​ക​യി​ൽ മി​ക​ച്ച മു​​ന്നേ​റ്റം ന​ട​ത്തി ഒ​മാ​ൻ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ മ​സ്ക​ത്ത്. സിം​ഗ​പ്പൂ​ർ യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ് ഡി​സൈ​നു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മാ​നേ​ജ്‌​മെൻറ് ഡെ​വ​ല​പ്‌​മെൻറ് ത​യാ​റാ​ക്കി​യ ലോ​ക​ത്തി​ലെ സ്മാ​ർ​ട്ട് സി​റ്റി​ക​ളു​ടെ പ​ട്ടി​ക​യി​ൽ മു​ൻ വ​ർ​ഷ​ത്തെ 96ൽ ​നി​ന്ന് എ​ട്ട് പോ​യി​ന്റ് ഉ​യ​ർ​ത്തി 88ലേ​ക്കാ​ണ് ന​ഗ​രം മു​ന്നേ​റി​യ​ത്.

ഭ​ര​ണം, ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ, മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​ത്തി​നും ജോ​ലി​ക്കു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ, സു​ര​ക്ഷ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്മാ​ർ​ട്ട് സി​റ്റി സൂ​ചി​ക തീ​രു​മാ​നി​ക്കു​ന്ന​ത്.

ന​ഗ​ര​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ മു​ന്നേ​റ്റ​ങ്ങ​ളും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​ര​വു​മാ​ണ് സൂ​ചി​ക​യി​ൽ പ്ര​ധാ​ന​മാ​യും ക​ണ​ക്കി​ലെ​ടു​ത്ത​ത്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളും റാ​ങ്കി​ൽ മു​ന്നേ​റ്റം ന​ട​ത്തി​യി​ട്ടു​ണ്ട്. റി​യാ​ദ് 31ൽ ​നി​ന്ന് 25ാം സ്ഥാ​ന​ത്തേ​ക്കും ദോ​ഹ 54ൽ ​നി​ന്ന് 48ലേ​ക്കും ദു​ബൈ 14ൽ ​നി​ന്ന് 12ാം സ്ഥാ​ന​ത്തേ​ക്കും അ​ബൂ​ദ​ബി 13ൽ ​നി​ന്ന് 10ാം സ്ഥാ​ന​ത്തേ​ക്കും ഉ​യ​ർ​ന്നു.

എ​ല്ലാ വ​ർ​ഷ​ത്തെ​യും പോ​ലെ ഈ ​വ​ർ​ഷ​വും സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ സൂ​റി​ച്ചാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. 2019 മു​ത​ൽ സൂ​റി​ച്ചാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ആ​സ്‌​ട്രേ​ലി​യ​യി​ലെ കാ​ൻ​ബെ​റ​യും സിം​ഗ​പ്പൂ​രും ഒ​ഴി​കെ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ​ത്ത് സ്മാ​ർ​ട്ട് സി​റ്റി​ക​ളും യൂ​റോ​പ്പി​ലാ​ണ്. ലോ​ക​ത്തി​ലെ ഇ​ന്ത്യ​ൻ സ്മാ​ർ​ട്ട് സി​റ്റി​യു​ടെ പ​ട്ടി​ക​യി​ൽ ഡ​ൽ​ഹി​ക്കാ​ണ് ഒ​ന്നാം സ്ഥാ​നം.

ദു​ബൈ​ക്ക്​ പു​റ​മെ സൂ​റി​ച്ച്, ഓ​സ്ലോ, കാ​ൻ​ബെ​റ, ജ​നീ​വ, സിം​ഗ​പ്പൂ​ർ, കോ​പ​ൻ​ഹേ​ഗ​ൻ, ലൊ​സാ​നെ, ല​ണ്ട​ൻ, ഹെ​ൽ​സി​ങ്കി എ​ന്നി​വ​യാ​ണ്​ ആ​ദ്യ പ​ത്തി​ൽ വ​രു​ന്ന മ​റ്റു രാ​ജ്യ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsMuscatWorld Smart City Index
News Summary - World Smart City Index; Muscat with the best lead
Next Story