Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോ​ക റോ​ബോ​ട്ട്...

ലോ​ക റോ​ബോ​ട്ട് ഒ​ളി​മ്പ്യാ​ഡ്; അ​ഞ്ച് ടീ​മു​ക​ൾ യോ​ഗ്യ​ത നേ​ടി

text_fields
bookmark_border
ലോ​ക റോ​ബോ​ട്ട് ഒ​ളി​മ്പ്യാ​ഡ്; അ​ഞ്ച് ടീ​മു​ക​ൾ യോ​ഗ്യ​ത നേ​ടി
cancel
camera_alt

ലോ​ക റോ​ബോ​ട്ട് ഒ​ളി​മ്പ്യാ​ഡി​ന്‍റെ ഒ​മാ​നി​ൽ ന​ട​ന്ന അ​വ​സാ​ന യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​

മ​സ്ക​ത്ത്​: ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ പാ​ന​മ​യി​ൽ ന​ട​ക്കു​ന്ന ലോ​ക റോ​ബോ​ട്ട് ഒ​ളി​മ്പ്യാ​ഡി​ന് ഒ​മാ​നി​ൽ​നി​ന്ന്​ അ​ഞ്ച് ടീ​മു​ക​ൾ യോ​ഗ്യ​ത നേ​ടി. വ​ർ​ഷ​ന്തോ​റും ന​ട​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​ന്താ​രാ​ഷ്ട്ര റോ​ബോ​ട്ടി​ക് മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്​.

ഒ​മാ​നി​ലെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ​നി​ന്നു​ള്ള 30 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത അ​വ​സാ​ന യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ന​ട​ന്ന​ത്. റോ​ബോ​ട്ടി​ക്‌​സ് എ​ജു​ക്കേ​ഷ​ൻ സെ​ന്റ​ർ (റോ​ബോ​ട്ടി​ക്) ആ​യി​രു​ന്നു ദേ​ശീ​യ റോ​ബോ​ട്ടി​ക്‌​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

റോ​ബോ​ട്ട് വി​ഭാ​ഗ​ത്തി​ൽ ഒ​മാ​ൻ ടെ​ക്, ബി​ൻ ഹ​മ​ദ് ടീം, ​ല​ഡോ ടീ​മും സ്‌​പോ​ർ​ട്‌​സ് റോ​ബോ​ട്ട് വി​ഭാ​ഗ​ത്തി​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്‌​കൂ​ൾ ടീ​മും ന്യൂ ​വേ​ൾ​ഡ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ ടീ​മും യോ​ഗ്യ​ത നേ​ടി. മി​ഷ​ൻ റോ​ബോ​ട്ടു​ക​ൾ, ഭാ​വി ക​ണ്ടു​പി​ടി​ത്ത​ക്കാ​ർ, ഭാ​വി എ​ൻ​ജി​നീ​യ​ർ​മാ​ർ, സ്പോ​ർ​ട്സ് റോ​ബോ​ട്ടു​ക​ൾ എ​ന്നി​ങ്ങ​നെ നാ​ല്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ ലോ​ക റോ​ബോ​ട്ട് ഒ​ളി​മ്പ്യാ​ഡ്. ഭാ​വി ത​ല​മു​റ​ക​ളെ ശാ​സ്ത്രം, സാ​ങ്കേ​തി​ക​വി​ദ്യ, എ​ൻ​ജി​നീ​യ​റി​ങ്, ഗ​ണി​ത​ശാ​സ്ത്രം എ​ന്നി​വ​യി​ൽ അ​വ​രു​ടെ ക​ഴി​വു​ക​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

റോ​ബോ​ട്ടി​ക്‌​സ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, പ്രോ​ഗ്രാ​മി​ങ്​ എ​ന്നീ മേ​ഖ​ല​ക​ളി​ൽ വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള യു​വാ​ക്ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത കാ​ണി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ഗോ​ള മ​ത്സ​ര​മാ​ണ് ഇ​ന്റ​ർ​നാ​ഷ​ന​ൽ റോ​ബോ​ട്ട് ഒ​ളി​മ്പ്യാ​ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Robot Olympiad
News Summary - World Robot Olympiad; Five teams qualified
Next Story