ലോക റേസ് വാക്കിങ് ചാമ്പ്യൻഷിപ് മസ്കത്തിൽ
text_fieldsമസ്കത്ത്: 2022 ലെ ലോക റേസ് വാക്കിങ് ചാമ്പ്യൻഷിപ് ടീം ചാമ്പ്യൻഷിപ് മസ്കത്തിൽ നടക്കും. ടോക്യോയിൽ നടന്ന വേൾഡ് അത്ലറ്റിക്സ് വാർഷിക കോൺഗ്രസ് ആണ് മസ്കത്തിന് വേദി അനുവദിച്ചുള്ള തീരുമാനമെടുത്തത്. അടുത്ത വർഷം മാർച്ച് ഒന്നു മുതൽ ആറു വരെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിലാണ് മത്സരം നടക്കുക.
1700 ലധികം കായിക താരങ്ങൾ പങ്കെടുക്കുന്ന മത്സരം മിഡിൽ ഇൗസ്റ്റിൽ ആദ്യമായാണ് നടക്കുന്നത്. ഒമാൻ സെയിൽ, ഒമാൻ അത്ലറ്റിക് അസോസിയേഷൻ എന്നിവയുമായി സഹകരിച്ചാണ് മത്സരം നടത്തുക. ആഗോള മത്സരങ്ങൾക്ക് കൂടുതലായി ഒമാനിൽ വേദിയൊരുക്കാനുള്ള അവസരം കൂടിയാണിതെന്ന് സംഘാടകർ പറഞ്ഞു.
സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള 20 കി.മീ നടത്തം, 20 വയസ്സിന് താഴെയുള്ളവർക്കുള്ള 10 കി.മീ നടത്തം, 35 കി.മീ കൂട്ടായ നടത്തം, പാർക്ക് റൺ മത്സരം തുടങ്ങിയവ ചാമ്പ്യൻഷിപ്പിെൻറ ഭാഗമായി സംഘടിപ്പിക്കും. അറ്റ്ലറ്റുകൾക്കും ഒഫീഷ്യലുകൾക്കും േലാക നിലവാരത്തിലുള്ള താമസ സൗകര്യവും ആതിഥേയത്വവുമാണ് നൽകുക. എഷ്യൻ രാജ്യങ്ങളിൽ ചൈനയിൽ മാത്രമാണ് നേരത്തെ മത്സരം നടന്നത്. ബലാറസിലെ മിൻസ്കിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് വേദി മാറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

