വേൾഡ് മലയാളി നെറ്റ്വർക് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsവേൾഡ് മലയാളി നെറ്റ്വർക് (ഡബ്ല്യു.എം.എൻ) സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
മസ്കത്ത്: വേൾഡ് മലയാളി നെറ്റ്വർക് (ഡബ്ല്യു.എം.എൻ) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബൗഷർ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 42 പേർ രക്തം ദാനം ചെയ്തു. ഇന്ത്യക്കാരും ഒമാനികളും ഉൾപ്പെടെ 51 പേർ പങ്കെടുത്ത ക്യാമ്പ് ഉച്ചക്ക് ഒരു മണിയോടെ സമാപിച്ചു. ക്യാമ്പ് 199 പ്രാവശ്യം രക്തം ദാനം ചെയ്ത അഹ്മദ് ബിൻ ഹമ്മദ് അൽ ഖറൂസി ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി ഫെഡറേഷൻ ഫൗണ്ടർ ഷൗക്കത്ത് പറമ്പി ക്യാമ്പിന് ആശംസ നേർന്നു.
അൻസർ ദേശിങ്ങനാട് അധ്യക്ഷത വഹിച്ചു. കിരൺ ജോർജ് ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു. ഭാരവാഹികളായ ബിനോയ്, ഹബീബ്, നിഷാദ്, ബിജു പുരുഷോത്തമൻ, സതീഷ് നൂറനാട്, എക്സിക്യൂട്ടിവ് അംഗങ്ങളായ ഡോക്ടർ രാഹുൽ, വിനു, വിനു, സിദ്ദീഖ് അബ്ദുല്ല തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. പ്രിയദേവൻ സ്വാഗതവും മധുമതി നന്ദകിഷോർ നന്ദിയും പറഞ്ഞു. അടുത്ത വർഷം കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് രക്തദാന ക്യാമ്പ് നടത്തുമെന്നും അടുത്ത ജനറൽ ബോഡി ഒമാനിൽ നടത്തുന്നതിനുള്ള വിപുലമായ പ്രവർത്തന പദ്ധതികൾ തയാറാക്കാൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.

