വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷനൽ കൗൺസിലിന്റെ നേതൃത്വത്തിൽ ‘ഒരു രക്തദാനം നിരവധി ജീവനുകൾക്ക് പുതുജീവൻ നൽകും’ എന്ന സന്ദേശവുമായി ബൗഷർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളിയാഴ്ച്ച വൈകിട്ട് 3.30 മുതൽ രാത്രി എട്ടുവരെ അൽ സീബിലെ അൽ അറൈമി ബൂലെവാഡ് മാളിന്റെ രണ്ടാം നിലയിലെ ബ്ലഡ് ഡൊണേഷൻ സെൻ്ററിലായിരുന്നു ക്യാമ്പ്. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.
പ്രസിഡണ്ട് ജോർജ് പി. രാജൻ, കോഓഡിനേറ്റർ അനൂപ് കളരിക്കൽ, സെക്രട്ടറി അർച്ചന വിജയകുമാർ, ട്രഷറർ ജയാനന്ദൻ, മസ്കത്ത് സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയും ബ്ലഡ് ഡൊണേഷൻ കോഓഡിനേറ്ററുമായ തംജിദ്, വിജി സുരേന്ദ്രൻ, സറിൽ, മനോജ്, മുഹമ്മദ് യാസീൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

