വേള്‍ഡ് മലയാളി ഫെഡറേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsവേള്‍ഡ് മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മസ്കത്ത്: വേള്‍ഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) പത്താം തവണയും ഒമാനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബൗഷർ ബ്ലഡ് ബാങ്കിൽ രാവിലെ ഒമ്പതിന് ആരംഭിച്ച് ഉച്ചക്ക് രണ്ടുമണിവരെ തുടര്‍ന്നു. 75 പേര് പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് നമ്പൂതിരി, സെക്രട്ടറി ഷീല നെൽസൺ, ചെയർമാൻ ഷൗക്കത്ത് പറമ്പി എന്നിവർ ആശംസകള്‍ നേർന്നു.
അന്‍സര്‍ അബ്ദുല്‍ ജബ്ബാര്‍ (നാഷനൽ കോഓഡിനേറ്റർ), സജിമോൻ ജോർജ്(നാഷനൽ പ്രസിഡന്റ്), ഹബീബ്(സെക്രട്ടറി), സിദ്ദീഖ് (കൺവീനർ), നിഷാദ് (ജോയിൻ കൺവീനർ), ജാൻസൻ ജോസ്(ട്രഷറർ), എക്സിക്യൂട്ടിവ് ഭാരവാഹികളായ ബിജു, സതീഷ്, ബൈജു, സച്ചിൻ, സതീഷ്, റിയാസ് ഹംസ, ഷിനു, സഫ്, ബറൈറ്റ് ജോർജ് തുടങ്ങിയവര്‍ ക്യാമ്പ് നിയന്ത്രിച്ചു.
ഡബ്ല്യു.എം.എഫ് വരുന്ന വര്‍ഷം നൂറുപേരെ പങ്കെടുപ്പിച്ച് രക്തദാനം നടത്തുമെന്നും അടുത്ത ജനറല്‍ ബോഡി മീറ്റിങ്ങിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഷൗക്കത്തു പറമ്പിയും സജിമോൻ ജോർജും അൻസറും മറ്റ് ഭാരവാഹികൾ നന്ദി അറിയിച്ചു. ഒമാനിൽ 28ാമത്തെ പ്രാവശ്യം രക്തംദാനം നൽകിവരുന്ന സോജൻ അഗസ്റ്റിനും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

