വേള്‍ഡ് മലയാളി ഫെഡറേഷൻ രക്തദാന ക്യാമ്പ്
text_fieldsവേള്‍ഡ് മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
മസ്കത്ത്: വേള്‍ഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ് ) ഒൻമ്പതാ തവണയും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബൗഷര്‍ ബ്ലഡ് ബാങ്കില്‍ രാവിലെ എട്ടിന് ആരംഭിച്ച് ഉച്ചക്ക് ഒന്നുവരെ തുടര്‍ന്നു. 56 പേര് രക്തദാനം നടത്തി. 200 തവണ രക്തദാനം നടത്തിയ അഹ്മദ് ബിന്‍ ഹമ്മദ് അല്‍ ഖറൂസി രക്തദാനം ഉദ്ഘാടനം നിര്‍വഹിച്ചു.
വേള്‍ഡ് മലയാളി ഫെഡറേഷന് ലോക കൂട്ടായിമക്ക് തുടക്കം കുറിച്ചുകൊണ്ട് കോഴിക്കോട് രജിസ്റ്റർ ചെയ്ത ഫെഡറേഷന്റെ സ്ഥാപകന്‍ ഷൗക്കത്ത് പറമ്പി ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് ആശംസകള്‍ നേർന്നു. നാഷനൽ കോഓഡിനേറ്റർ അൻസാർ, നാഷനൽ പ്രസിഡന്റ് സജിമോൻ ജോർജ്, നാഷനൽ സെക്രട്ടറി ഹബീബ്, എക്സിക്യൂട്ടിവ് അംഗങ്ങളായ നിഷാദ്, സിദ്ദീഖ്, അരുൺ, ആൻസൺ, സജിലാൽ തുടങ്ങിയവര്‍ ക്യാമ്പ് നിയന്ത്രിച്ചു. അടുത്ത ക്യാമ്പ് ഡിസംബറിൽ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

