വേൾഡ് മലയാളി കൗൺസിൽ രൂപവത്കരണ വാർഷികാഘോഷം
text_fieldsമസ്കത്ത്: വേൾഡ് മലയാളി കൗൺസിൽ രൂപവത്കരിച്ചതിന്റെ 28ാം വാർഷികം ഒമാനിൽ സമുചിതമായി കൊണ്ടാടി. 1995 ജൂലൈ മൂന്നിന് അമേരിക്കയിലെ ന്യൂജഴ്സിയിലാണ് വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി ) രൂപംകൊണ്ടത്. ഡബ്ല്യു.എം.സി ഒമാൻ പ്രൊവിൻസ് സംഘടിപ്പിച്ച ആഘോഷപരിപാടികൾ സംഘടനയുടെ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, മുൻ മിഡിലീസ്റ്റ് ചെയർമാൻ ടി.കെ. വിജയൻ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ജോണി ഇന്റർനാഷനൽ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ എക്സിക്യൂട്ടിവ് അംഗങ്ങൾ പങ്കെടുത്തു.
ഒരു ദശകത്തിലേറെയായി ഒമാനിൽ, കലാ-സാംസ്കാരിക, ജീവകാരുണ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യമായ വേൾഡ് മലയാളി കൗൺസിൽ വരും കാലങ്ങളിൽ കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുമെന്ന് പ്രൊവിൻസ് ഭാരവാഹികളായ രവീന്ദ്രൻ മാറ്റത്തിൽ, ഫ്രാൻസിസ് തലച്ചിറ, സാബു കുരിയൻ, കെ.കെ. ജോസ് എന്നിവർ അറിയിച്ചു.

