വേൾഡ് മലയാളി കൗൺസിൽ ദ്വൈവാർഷിക സമ്മേളനം മേയ് 20ന്
text_fieldsവേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രൊവിൻസിന്റെ യോഗത്തിൽനിന്ന്
മസ്കത്ത്: വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജനൽ ദ്വൈവാർഷിക സമ്മേളനം മേയ് 19, 20 തീയതികളിൽ ഒമാനിൽ നടക്കും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രൊവിൻസിന്റെ യോഗം ചേർന്നു. വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രൊവിൻസ് ആതിഥ്യം വഹിക്കുന്ന സമ്മേളനത്തിൽ, വിവിധ രാജ്യങ്ങളിൽ നിന്ന് ഏകദേശം മുന്നൂറോളം പേർ പങ്കെടുക്കുമെന്ന് സംഘടനയുടെ ഭാരവാഹികളായ രവീന്ദ്രൻ മറ്റത്തിൽ, ഫ്രാൻസിസ് തലച്ചിറ, സാബു കുര്യൻ, കെ.കെ. ജോസ് എന്നിവർ അറിയിച്ചു.
മേയ് 19ന് അന്തർദേശീയ ഹ്രസ്വ ചിത്ര പ്രദർശനം, 20ന് വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന ബിസിനസ് കോൺഫറൻസും വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. വൈകീട്ട് ആറിന് റൂവി അൽഫലാജ് ഗ്രാൻഡ് ഹാളിൽ മെഗാ മ്യൂസിക്കൽ ഇവന്റും അവാർഡ് വിതരണ സമ്മേളനവും അരങ്ങേറും. ഇത് രണ്ടാം തവണയാണ് ഒമാനിൽ ദ്വൈവാർഷിക സമ്മേളനം സംഘടിപ്പിക്കുന്നത്.

