Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേൾഡ്​ മലയാളി...

വേൾഡ്​ മലയാളി ഒാർഗനൈസേഷൻ ജീവകാരുണ്യ പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു

text_fields
bookmark_border
വേൾഡ്​ മലയാളി ഒാർഗനൈസേഷൻ ജീവകാരുണ്യ പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു
cancel

മ​സ്​​ക​ത്ത്​: പ്ര​വാ​സി കൂ​ട്ടാ​യ്​​മ​യാ​യ വേ​ൾ​ഡ്​ മ​ല​യാ​ളി ഒാ​ർ​ഗ​നൈ​സേ​ഷ​​​െൻറ ജീ​വ​കാ​രു​ണ്യ പു​ര​സ്​​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. അ​ഭ​യം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​നും മു​ൻ എം.​എ​ൽ.​എ​യു​മാ​യ വി.​എ​ൻ വാ​സ​വ​ൻ, ‘തീ​രം’ ട്ര​സ്​​റ്റ്​ ചെ​യ​ർ​മാ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ്​ മാ​ർ കൂ​റി​ലോ​സ് തി​രു​മേ​നി എ​ന്നി​വ​ർ​ക്കാ​ണ്​ അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ക​യെ​ന്ന്​ വേ​ൾ​ഡ്​ മ​ല​യാ​ളി ഒാ​ർ​ഗ​നൈ​സേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​വ​ർ​ക്ക്​ അ​മ്പ​തി​നാ​യി​രം രൂ​പ​യും പ്ര​ശ​സ്​​തി​പ​ത്ര​വും മ​ഹാ​ത്​​മാ​ഗാ​ന്ധി സ്വ​ർ​ണ​മെ​ഡ​ലും സ​മ്മാ​നി​ക്കും. ‘ബൈ​ത്തു​റ​ഹ്​​മ’ പ​ദ്ധ​തി​യെ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വെ​ച്ച പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ര​ണ്ടു​​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ്​ സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജീ​വ​കാ​രു​ണ്യ പു​ര​സ്​​കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


ജ​നു​വ​രി​യി​ൽ കോ​ട്ട​യ​ത്ത്​ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. മ​ല​യാ​ള​ത്തി​ലെ വി​ജ്​​ഞാ​ന​വും വി​നോ​ദ​വും ന​ൽ​കു​ന്ന ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ൾ​ക്കും ച​ട​ങ്ങി​ൽ പു​ര​സ്​​കാ​ര​ങ്ങ​ൾ ന​ൽ​കും. എം.​ജി. സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​സി​റി​യ​ക്​ തോ​മ​സ്, ശാ​ന്തി​ഗി​രി മ​ഠാ​ധി​പ​തി സ്വാ​മി ഗു​രു​ര​ത്​​നം ജ്​​ഞാ​ന ത​പ​സ്വി, സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജ​ഡ്​​ജി​ങ്​ ക​മ്മി​റ്റി​യാ​ണ്​ അ​വാ​ർ​ഡ്​ ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കേ​ര​ള​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള സം​ഘ​ട​ന​ക്ക്​ നി​ല​വി​ൽ 43 രാ​ഷ്​​ട്ര​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മു​ണ്ട്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


ഇ​തി​​​െൻറ ഭാ​ഗ​മാ​യി മ​സ്​​ക​ത്ത്​ ക​മ്മി​റ്റി ക​ഴി​ഞ്ഞ​ദി​വ​സം നി​ല​വി​ൽ വ​ന്നു. മ​റ്റു​ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ കോ​ഒാ​ഡി​നേ​റ്റ​ർ​മാ​ർ നി​ല​വി​ലു​ണ്ട്. യു.​എ.​ഇ, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​രും മാ​സ​ങ്ങ​ളി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ൾ നി​ല​വി​ൽ വ​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
വേ​ൾ​ഡ്​ മ​ല​യാ​ളി ഒാ​ർ​ഗ​നൈ​സേ​ഷ​ൻ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ൻ​റ്​ പ്ര​സ​ന്ന​കു​മാ​രി, സെ​ക്ര​ട്ട​റി സാ​ബു മു​രി​ക്ക​വേ​ലി, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഹ​രീ​ഷ്​ നാ​യ​ർ, ജോ.​സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ.​ജോ​ർ​ജ്​ അ​ബ്ര​ഹാം, അ​സീ​സ്​ കു​മാ​ര​നെ​ല്ലൂ​ർ, ബെ​ന്നി, ഒ​മാ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്ര​ഹാം ക​ല്ല​റ​ക്ക​ൽ, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ജു​നീ​ഷ്​ ആ​േ​ൻ​റാ, സെ​ക്ര​ട്ട​റി ലി​ജോ പു​ല്ല​ൻ എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsworld malayalee organization puraskaram
News Summary - world malayalee organization puraskaram-oman-oman news
Next Story