Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേൾഡ് മലയാളി ഫെഡറേഷൻ...

വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ഇഫ്താർ സംഗമം

text_fields
bookmark_border
വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ഇഫ്താർ സംഗമം
cancel

മസ്‌കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റുവി സി.ബി.ഡിയിലെ സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ നിരവധി സാമൂഹിക പ്രവർത്തകരും സംഘടനാ പ്രതിനിധികളും മാധ്യമ പ്രവർത്തകരും പങ്കെടുത്തു.

വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷനൽ പ്രസിഡന്റ് ജോർജ് പി. രാജന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുൻ നാഷണൽ കോഓഡിനേറ്റർ സുനിൽ കുമാർ സ്വാഗതം പറഞ്ഞു. മീഡിയവൺ ചാനൽ ഒമാൻ റീജ്യനൽ മാനേജർ ഷക്കീൽ ഹസ്സൻ റമദാൻ സന്ദേശം നൽകി. സമാപനത്തിൽ ഷൗക്കത്ത് അലി നന്ദി പറഞ്ഞു.

ഗ്ലോബൽ വൈസ് പ്രസിഡന്റ് ഉല്ലാസ് ചെറിയാൻ, ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം സുധീർ ചന്ദ്രോത്ത്, വിശ്വ കൈരളി മാസിക ജോ. എഡിറ്റർ രാജൻ കോക്കൂരി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

മലയാളി സമൂഹത്തിൽ ഐക്യവും, സഹകരണവും ശക്തിപ്പെടുത്തുന്നതിന് ഇത്തരത്തിലുള്ള കൂട്ടായ്മകൾ ഏറെ പ്രാധാന്യമുള്ളതാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. തുടർന്ന് പങ്കെടുത്തവർക്കായി സമൃദ്ധമായ ഇഫ്താർ വിരുന്നും ഒരുക്കി.

വേൾഡ് മലയാളി ഫെഡറേഷൻ നാഷണൽ പ്രസിഡന്റ് ജോർജ് പി. രാജൻ, സെക്രട്ടറി അർച്ചന വിജയകുമാർ, ട്രഷറർ ജയനന്ദൻ, കോഓഡിനേറ്റർ അനൂപ് ദിവാകരൻ, വൈസ് പ്രസിഡണ്ട് രാധിക, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ടി.പി, മീഡിയ ഫോറം കോഓഡിനേറ്റർ മുഹമ്മദ് യാസീൻ ഒരുമനയൂർ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftarOman NewsMuscatWMF
News Summary - world malayalee federation oman organised iftar meeting
Next Story