Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightവേൾഡ് മലയാളി ഫെഡറേഷൻ...

വേൾഡ് മലയാളി ഫെഡറേഷൻ ദ്വൈവാർഷിക കൺവെൻഷൻ

text_fields
bookmark_border
വേൾഡ് മലയാളി ഫെഡറേഷൻ ദ്വൈവാർഷിക കൺവെൻഷൻ
cancel
camera_alt

ഡോ. ​ജെ. ര​ത്‌​ന​കു​മാ​ർ (ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ്)

മ​സ്ക​ത്ത്​: ഓ​സ്ട്രി​യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ‍‍െൻറ (ഡ​ബ്ല്യൂ.​എം.​എ​ഫ്) മൂ​ന്നാ​മ​ത് ദ്വൈ​വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​ൻ ഓ​ൺ​ലൈ​നി​ലു​ടെ ന​ട​ന്നു. കേ​ര​ള പൊ​തു​മ​രാ​മ​ത്ത് ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​ബ്ല്യൂ.​എം.​എ​ഫ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി. കേ​ര​ള പ്ലാ​നി​ങ് ബോ​ർ​ഡ് അം​ഗ​വും സ​ഫാ​രി ടി.​വി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ‍‍െൻറ മു​ഖ​പ​ത്രി​ക​യാ​യ വി​ശ്വ​കൈ​ര​ളി​യു​ടെ ആ​റാ​മ​ത് എ​ഡി​ഷ​ൻ സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര പ്ര​കാ​ശ​നം ചെ​യ്തു.

ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി പൗ​ലോ​സ് തേ​പ്പാ​ല, ട്ര​ഷ​റ​ർ എ​സ്.​എ​സ്. സു​നി​ൽ എ​ന്നി​വ​ർ റി​​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. ഗ്ലോ​ബ​ൽ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ഹ​രീ​ഷ് നാ​യ​ർ ന​ന്ദി പ​റ​ഞ്ഞു. പു​തി​യ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി​ ഡോ. ​ജെ. ര​ത്‌​ന​കു​മാ​റി​നെ (ഒ​മാ​ൻ) തി​ര​ഞ്ഞെ​ടു​ത്തു. മ​റ്റ്​​ഭാ​ര​വാ​ഹി​ക​ൾ: (ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്), പൗ​ലോ​സ് തേ​പ്പാ​ല-​ഖ​ത്ത​ർ (ഗ്ലോ​ബ​ൽ കോ​ഡി​നേ​റ്റ​ർ), ഹ​രീ​ഷ് നാ​യ​ർ -ബെ​നി​ൻ റി​പ്പ​ബ്ലി​ക് (ഗ്ലോ​ബ​ൽ സെ​ക്ര), നി​സാ​ർ എ​ട​ത്തും​മി​ത്ത​ൽ - ഹെ​യ്തി (ഗ്ലോ​ബ​ൽ ട്ര​ഷ), റെ​ജി​ൻ ചാ​ല​പ്പു​റം - ഇ​ന്ത്യ, ശ്രീ​ജ ടോ​മി - ഇ​റ്റ​ലി, ശി​ഹാ​ബ് കൊ​ട്ടു​കാ​ട് - സൗ​ദി അ​റേ​ബ്യ (വൈ​സ്​ പ്ര​സി), ടോം ​ജേ​ക്ക​ബ് - കു​വൈ​ത്ത്, മ​ഞ്ജു​ഷ ശ്രീ​ജി​ത്ത് - ഖ​ത്ത​ർ, മാ​ത്യു ചെ​റി​യാ​ൻ കാ​ലാ​യി​ൽ - ഓ​സ്ട്രി​യ (ജോ. ​സെ​ക്ര), ജോ​ൺ​സ​ൺ തൊ​മ്മാ​ന - ഈ​ജി​പ്ത്​ (ജോ. ​ട്ര​ഷ).

Show Full Article
TAGS:muscat World Malayalee Federation 
News Summary - World Malayalee Federation Biennial Convention
Next Story