Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേൾഡ് കെ.എം.സി.സി റോയൽ...

വേൾഡ് കെ.എം.സി.സി റോയൽ പ്രിവിലേജ് കാർഡ് ലോഞ്ചും രണ്ടാം വാർഷികവും ഡിസംബർ 19ന് കോഴിക്കോട്

text_fields
bookmark_border
വേൾഡ് കെ.എം.സി.സി റോയൽ പ്രിവിലേജ് കാർഡ് ലോഞ്ചും രണ്ടാം വാർഷികവും ഡിസംബർ 19ന് കോഴിക്കോട്
cancel

ദുബൈ: വേൾഡ് കെ.എം.സി.സിയുടെ പ്രഥമ വികസന പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനവും രണ്ടാം വാർഷികാഘോഷവും ഡിസംബർ 19-ന് കോഴിക്കോട്ട് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ലോക കെ.എം.സി.സി സംഗമത്തിൽ പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോയൽ പ്രിവിലേജ് കാർഡിന്റെ ലോഞ്ചും, ‘പ്രവാസി ടെക്നിക്കൽ യൂനിവേഴ്സിറ്റി’ സംബന്ധിച്ച പ്രഖ്യാപനവും നടക്കുമെന്ന് പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടിയും ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്മാനും അറിയിച്ചു.

വേൾഡ് കെ.എം.സി.സിയുടെ ഈ സ്വപ്ന പദ്ധതികളുടെ അനുമതിക്കായി ഭാരവാഹികൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഭാരവാഹി യോഗം മലപ്പുറം ലീഗ് ഹൗസിൽ പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്നു. ഡോ. പുത്തൂർ റഹ്‌മാൻ സ്വാഗതവും ഷബീർ കാലടി നന്ദിയും പറഞ്ഞു.

ചർച്ചയിൽ പ്രമുഖ നേതാക്കളായ എസ്.എ.എം. ബഷീർ, ഖാദർ ചെങ്കള, സി.വി.എം. വാണിമേൽ എന്നിവർ പങ്കെടുത്തു. യു.എ.ഇ കെ.എം.സി.സി നേതാവ് അൻവർ നഹ, യുകെ കെ.എം.സി.സി നേതാക്കളായ സഫീർ പേരാമ്പ്ര, മുദസ്സിർ കോലക്കോടൻ, കുവൈത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ കാരി എന്നിവരും സന്നിഹിതരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaitechnical universitykmcc
News Summary - World KMCC Royal Privilege Card Launch
Next Story