Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാസ ലോകത്തെ...

പ്രവാസ ലോകത്തെ വെല്ലുവിളികളും ഭാവിയും ചർച്ച ചെയ്ത് ലോകകേരള സഭ

text_fields
bookmark_border
പ്രവാസ ലോകത്തെ വെല്ലുവിളികളും ഭാവിയും ചർച്ച ചെയ്ത് ലോകകേരള സഭ
cancel

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ലോ​ക​കേ​ര​ള സ​ഭ​യു​ടെ അ​ഞ്ചാം സ​മ്മേ​ള​ന​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യാ​ണ് പ്ര​വാ​സി വെ​ൽ​​െഫ​യ​ർ ബോ​ർ​ഡ് ഡ​യ​റ​ക്ട​റും ലോ​ക​കേ​ര​ള​ സ​ഭാം​ഗ​വു​മാ​യ വി​ൽ‌​സ​ൺ ജോ​ർ​ജ്

ജ​നു​വ​രി 29ന് ​നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് അ​ഞ്ചാം ലോ​ക കേ​ര​ള സ​ഭ​യു​ടെ അ​ഞ്ചാം സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം​കു​റി​ച്ച​ത്. 125 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും 28 ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള 500ല​ധി​കം കേ​ര​ളീ​യ പ്ര​വാ​സി പ്ര​തി​നി​ധി​ക​ളു​ടെ​യും ബ​ഹു​മാ​ന​പ്പെ​ട്ട സ്പീ​ക്ക​ർ, മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​മാ​ർ, എം.​എ​ൽ.​എ​മാ​ർ, എം​പി​മാ​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള പ്ര​മു​ഖ​രു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തി​ലാ​യി​രു​ന്നു നി​യ​മ​സ​ഭ​യി​ൽ സ​മ്മേ​ള​നം ന​ട​ന്ന​ത്.

ജ​നു​വ​രി 30നും 31​നും ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ സ​ജീ​വ​മാ​യ ച​ർ​ച്ച​ക​ളും അ​തി​ലൂ​ടെ വി​ല​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ളും ഉ​യ​ർ​ന്നു​വ​ന്നു. പ്ര​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ട്ടു പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ ഊ​ന്നി​യ ച​ർ​ച്ച​ക​ളും 125 രാ​ജ്യ​ങ്ങ​ളെ ഏ​ഴു മേ​ഖ​ല​ക​ളാ​ക്കി തി​രി​ച്ചു​കൊ​ണ്ട്, മേ​ഖ​ല​ക​ളു​ടെ പ്ര​ത്യേ​ക സ​വി​ശേ​ഷ​ത​ക​ളും സാ​ഹ​ച​ര്യ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചു​ള്ള മേ​ഖ​ലാ ച​ർ​ച്ച​ക​ളും സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്നു.

കു​ടി​യേ​റ്റം, തൊ​ഴി​ൽ, ക​രാ​ർ...

വി​ദേ​ശ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ, സു​ര​ക്ഷി​ത കു​ടി​യേ​റ്റം, മാ​റു​ന്ന തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ, ന​വ തൊ​ഴി​ൽ മേ​ഖ​ല​ക​ൾ, തൊ​ഴി​ൽ ക​രാ​റു​ക​ൾ, വി​ദ്യാ​ർ​ഥി കു​ടി​യേ​റ്റ​ത്തി​ന്റെ ഭാ​വി​യും വെ​ല്ലു​വി​ളി​ക​ളും, സ്ത്രീ ​കു​ടി​യേ​റ്റ​ത്തി​ന്റെ പു​തി​യ പ്ര​വ​ണ​ത​ക​ൾ, പ്ര​വാ​സി നി​ക്ഷേ​പം, സം​രം​ഭ​ക​ത്വം, പു​തു​ത​ല​മു​റ പ്ര​വാ​സ​വും വി​ജ്ഞാ​ന നൈ​പു​ണ്യ വി​നി​മ​യ സാ​ധ്യ​ത​ക​ളും, പ്ര​വാ​സി പു​ന​ര​ധി​വാ​സ ക്ഷേ​മ പ​ദ്ധ​തി​ക​ൾ/​സാ​മ്പ​ത്തി​ക മാ​തൃ​ക​ക​ൾ, കേ​ര​ളീ​യ ക​ലാ സാ​ഹി​ത്യ​ഭാ​ഷ പ്ര​ച​ര​ണ​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ പ​ങ്ക് എ​ന്നി​വ​യെ​ല്ലാം വി​ഷ​യാ​ധി​ഷ്ഠി​ത ച​ർ​ച്ച​ക​ളി​ൽ പ​രി​ശോ​ധി​ക്ക​പ്പെ​ടു​ക​യും ക്രി​യാ​ത്മ​ക​മാ​യ നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ൾ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​യ​ർ​ന്നു​വ​രി​ക​യും ചെ​യ്തു.

പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ, ഇ​ത​ര ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ, പ​സ​ഫി​ക് രാ​ജ്യ​ങ്ങ​ൾ, യൂ​റോ​പ്പ്, അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ, ആ​ഫ്രി​ക്ക, ഇ​ത​ര ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ, തി​രി​കെ​യെ​ത്തി​യ പ്ര​വാ​സി​ക​ൾ എ​ന്നി​ങ്ങ​നെ ഏ​ഴു മേ​ഖ​ല​ക​ളി​ൽ, ആ ​മേ​ഖ​ല​ക​ളു​ടെ സാ​ഹ​ച​ര്യ​ങ്ങ​ളും സാ​ധ്യ​ത​ക​ളും വി​ശ​ദ​മാ​യി വി​ശ​ക​ല​നം ചെ​യ്ത്, ഈ ​മേ​ഖ​ല​ക​ളി​ലെ പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളും പ്ര​വാ​സി​ക​ൾ കേ​ര​ള വി​ക​സ​ന​ത്തി​ന് ന​ൽ​കാ​ൻ ക​ഴി​യു​ന്ന സം​ഭാ​വ​ന​ക​ളും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്തു.

ഇ​ൻ​റ​ർ​നാ​ഷ​നൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ മൈ​ഗ്രേ​ഷ​ൻ, ലോ​ക തൊ​ഴി​ലാ​ളി സം​ഘ​ട​ന എ​ന്നീ സം​ഘ​ട​ന​ക​ൾ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ താ​ൽ​കാ​ലി​ക കു​ടി​യേ​റ്റ ക​രാ​റു​ക​ൾ ഉ​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന് പി​ന്നാ​ലെ​യാ​ണ്. ആ​റു​മാ​സം മു​ത​ൽ അ​ഞ്ചു വ​ർ​ഷം വ​രെ​യു​ള്ള തൊ​ഴി​ൽ ക​രാ​റു​ക​ൾ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ രൂ​പ​പ്പെ​ടു​ത്തു​ക വ​ഴി നി​യ​മ​പ​ര​മാ​യ കു​ടി​യേ​റ്റം വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ക്കും എ​ന്ന പ്ര​തീ​ക്ഷ​യാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ട്ട​ത്. ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ കു​ടി​യേ​റ്റ നി​യ​മ​ത്തി​ന്റെ അ​ഭാ​വം ഒ​രു പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​യി നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ളു​ർ​ന്നു.

പ്ര​വാ​സി ക്ഷേ​മം

പ്ര​വാ​സി ക്ഷേ​മ​ത്തി​നാ​യി നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പ്ര​തി​നി​ധി​ക​ളി​ൽ നി​ന്നും ഉ​യ​ർ​ന്നു​വ​ന്ന​ത്. സു​ര​ക്ഷി​ത​മാ​യ കു​ടി​യേ​റ്റം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്തു. അ​ന​ധി​കൃ​ത റി​ക്രൂ​ട്ട്മെ​ന്റ്, തൊ​ഴി​ൽ ത​ട്ടി​പ്പു​ക​ൾ, വി​സ ത​ട്ടി​പ്പ്, മ​നു​ഷ്യ​ക്ക​ട​ത്ത് എ​ന്നി​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. 2024ൽ ​മാ​ത്രം ഈ ​ഗ​ണ​ത്തി​ൽ 1300 കേ​സു​ക​ൾ സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യാ​ണ് ക​ണ​ക്ക്. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ പൊ​തു​ബോ​ധം ഉ​യ​ർ​ത്താ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കു​റ്റ​വാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടാ​തി​രി​ക്കാ​ൻ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന പ്ര​ത്യേ​ക പ്ര​ശ്ന​ങ്ങ​ൾ വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കി. നോ​ർ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ എ​ടു​ത്തു​പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ളു​ടെ യാ​ത്ര പ്ര​ശ്നം, പ്ര​ത്യേ​കി​ച്ച് എ​യ​ർ ഇ​ന്ത്യ സ്വ​കാ​ര്യ​വ​ൽ​ക​രി​ച്ച​തി​നു​ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​ത്ത​വ​ണ​യും ച​ർ​ച്ച​ക​ൾ​ക്കും പ​രാ​തി​ക​ൾ​ക്കും വി​ഷ​യ​മാ​യി വ​ന്നു. മു​ൻ ലോ​ക​കേ​ര​ള സ​ഭ​യി​ലു​യ​ർ​ന്നു വ​ന്ന, പ്ര​വാ​സി​ക​ൾ​ക്ക്രു സ​മ്പൂ​ർ​ണ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് എ​ന്ന ആ​വ​ശ്യം ഇ​ന്ന് നോ​ർ​ക്ക കെ​യ​ർ എ​ന്ന സം​വി​ധാ​ന​മാ​യി നി​ല​വി​ൽ വ​ന്ന​തി​നെ പ്ര​ധി​നി​ധി​ക​ൾ സ്വാ​ഗ​തം ചെ​യ്തു. മ​ട​ങ്ങി​വ​ന്ന പ്ര​വാ​സി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്ന​തു​ൾ​പ്പെ​ടെ പ​ല അ​നു​ബ​ന്ധ നി​ർ​ദേ​ശ​ങ്ങ​ളും നോ​ർ​ക്ക കെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു വ​ന്നു. തി​രി​കെ വ​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നും സാ​മ്പ​ത്തി​ക പു​ന​ർ സം​യോ​ജ​ന​ത്തി​നു​മാ​യി പ്ര​വാ​സി മി​ഷ​ൻ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും ച​ർ​ച്ച ചെ​യ്തു.

മാ​റു​ന്ന പ്ര​വാ​സ ചിത്രം

പ്ര​വാ​സ​ലോ​ക​ത്ത് നി​ന്ന് ആ​ർ​ജി​ച്ചെ​ടു​ത്ത അ​നു​ഭ​വ പ​രി​ച​യ​വും സ​മ്പ​ത്തും കേ​ര​ള​ത്തി​ന്റെ വ​ള​ർ​ച്ച​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ലു​യ​ർ​ന്നു​വ​ന്നു. കേ​ര​ള​ത്തി​ന്റെ പ​ശ്ചാ​ത്ത​ല വി​ക​സ​നം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല, ഉ​ൽ​പാ​ദ​നം, ഭ​ക്ഷ്യ സം​സ്ക​ര​ണം എ​ന്നി​ങ്ങ​നെ പ്ര​വാ​സി​ക​ൾ​ക്ക് സം​ഭാ​വ​ന ചെ​യ്യാ​ൻ ക​ഴി​യു​ന്ന മേ​ഖ​ല​ക​ൾ നി​ര​വ​ധി​യാ​ണ്. സ​ഭ​യി​ലു​യ​ർ​ന്ന ക്രി​യാ​ത്മ​ക​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നു കേ​ര​ള സ​ർ​ക്കാ​ർ അ​റി​യി​ച്ചു. പ്ര​വാ​സ​ത്തി​ന്റെ മാ​റു​ന്ന സ്വ​ഭാ​വം തി​രി​ച്ച​റി​യേ​ണ്ട​തും , മാ​റു​ന്ന തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് നൈ​പു​ണ്യ വി​ക​സ​ന​ത്തി​ലും പ​രി​ശീ​ല​ന​ത്തി​ലും വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളും പ്ര​വാ​സ​ത്തി​ന്റെ നി​ല​നി​ൽ​പി​ന് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന് സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി. ലോ​ക​രാ​ഷ്ട്രീ​യ സാ​മ്പ​ത്തി​ക മാ​റ്റ​ങ്ങ​ളും, അ​നു​ദി​നം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും നി​ർ​മി​ത ബു​ദ്ധി​യു​മെ​ല്ലാം ചേ​ർ​ന്ന് പ്ര​വാ​സ​ത്തി​ന്റെ ഭാ​വി​യെ അ​നി​ശ്ചി​ത​വും കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​വും ആ​ക്കി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ന്റെ സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ൽ പ്ര​വാ​സം ചെ​ലു​ത്തി​യി​ട്ടു​ള്ള നി​ർ​ണാ​യ​ക​മാ​യ പ​ങ്ക് നി​ല​നി​ർ​ത്ത​ണ​മെ​ങ്കി​ൽ ബോ​ധ​പൂ​ർ​വ​മാ​യ പ​ഠ​ന​വും കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലു​ക​ളും അ​നി​വാ​ര്യ​മാ​ണെ​ന്ന് ച​ർ​ച്ച​ക​ളി​ൽ മു​ഴ​ങ്ങി​ക്കേ​ട്ടു.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പ​ഠി​ക്കാ​ൻ പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലെ നി​യ​മ​ങ്ങ​ൾ, യൂ​നി​വേ​ഴ്സി​റ്റി​ക​ൾ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ, കോ​ഴ്സു​ക​ൾ, സ്കോ​ള​ർ​ഷി​പ്പു​ക​ൾ ഇ​വ​യെ​ല്ലാം വ്യ​ക്ത​മാ​ക്കു​ന്ന ലോ​ക നോ​ർ​ക്ക സ്റ്റു​ഡ​ൻ​സ് മൈ​ഗ്രേ​ഷ​ൻ പോ​ർ​ട്ട​ൽ ഉ​ൾ​പ്പെ​ടെ എ​യ​ർ​പോ​ർ​ട്ട് ഹെ​ൽ​പ് ഡെ​സ്ക്, ഷേ​ർ​പ്പാ പോ​ർ​ട്ട​ൽ, ലോ​ക​കേ​ര​ളം ഓ​ൺ​ലൈ​ൻ എ​ന്നീ സേ​വ​ന​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​ലാം ലോ​ക കേ​ര​ള സ​ഭ​യി​ലു​യ​ർ​ന്നു​വ​ന്ന നി​ർ​ദേ​ശ​ങ്ങ​ളും അ​വ ന​ട​പ്പാ​ക്കു​ന്ന​തി​ലെ പു​രോ​ഗ​തി​യും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. അ​ഞ്ചാം സ​ഭ​യി​ൽ ഉ​യ​ർ​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി 21 അം​ഗ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി​യെ സ​ഭ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ഞാ​ൻ ലോ​ക​കേ​ര​ള​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

സ​ങ്കീ​ർ​ണ​മാ​യ പ്ര​വാ​സ​ലോ​ക​ത്തെ വെ​ല്ലു​വി​ളി​ക​ൾ അ​തി​ന്റെ സ​മ​ഗ്ര​ത​യി​ൽ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​ലും പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ൾ തേ​ടു​ന്ന​തി​ലും ക്രി​യാ​ത്മ​ക​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന വേ​ദി എ​ന്ന നി​ല​യി​ൽ ലോ​ക​കേ​ര​ള​സ​ഭ​യെ പ്ര​വാ​സ​ലോ​കം ഇ​തി​ന​കം ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - World Kerala Church discusses challenges and future in the diaspora
Next Story