Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക ഹൃദയ ദിനം; ‘സേവ് എ ഹാർട്ട്’ കാമ്പയിനുമായി ബദർ അൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ്

text_fields
bookmark_border
ലോക ഹൃദയ ദിനം; ‘സേവ് എ ഹാർട്ട്’ കാമ്പയിനുമായി ബദർ അൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ്
cancel

മസ്‌കത്ത്: ഹൃദയാരോഗ്യം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസും ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറലും സംയുക്തമായി ‘സേവ് എ ഹാർട്ട്’ കാമ്പയിൻ ആരംഭിച്ചു.

ഹൃദയാഘാതംപോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങളുടെ ഇടപെടലുകൾക്ക് ആവശ്യമായ ബോധവൽകരണം നൽകുകയാണ് കാമ്പയിനിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ബീച്ചുകൾ, പാർക്കുകൾ, മാർക്കറ്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ മോക്ഡ്രിൽ സംഘടിപ്പിക്കുകയും പൊതുജനങ്ങളുമായി സംവദിക്കുകയും ചെയ്തു. മെഡിക്കൽ സംഘങ്ങൾ സി.പി.ആർ ഉൾപ്പെടെയുള്ള പ്രാഥമിക ജീവൻരക്ഷാ നടപടികൾ പ്രായോഗികമായി വിശദീകരിക്കുകയും പൊതുജനങ്ങൾക്ക് പരിശീലനം നൽകുകയും ചെയ്തു.മത്ര സൂഖ്, നിസ്‌വ സൂഖ്, സുഹാർ ഹാൻഡിക്രാഫ്റ്റ് സൂഖ് എന്നിവിടങ്ങളിലും പ്രത്യേക ബോധവൽകരണ പരിപാടികൾ സംഘടിപ്പിച്ചു. പരിശീലനം ലഭിച്ച സംഘം ഹൃദയ സംബന്ധമായ അടിയന്തര സാഹചര്യം സൃഷ്ടിച്ച് പൊതുജനങ്ങളുടെ സ്വാഭാവിക പ്രതികരണം നിരീക്ഷിച്ചു. .

പൊതുജനാരോഗ്യത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ് സമൂഹത്തിലെ അവബോധവും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയാറെടുപ്പുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടർ ജനറൽ ഡോ. മുഹന്ന ബിൻ നാസർ ബിൻ റാഷിദ് അൽ മുസൽഹി പറഞ്ഞു.

ആശുപത്രികളുടെ ചുവരുകൾക്കുള്ളിൽ മാത്രം ആരോഗ്യപരിചരണം ഒതുങ്ങരുതെന്നും രോഗചികിത്സക്കൊപ്പം ജനങ്ങളെ ബോധവത്കരിക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തവും ആരോഗ്യ സ്ഥാപനങ്ങൾക്കുണ്ടെന്നും ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ് ഉപ്പളയും ഡോ. പി.എ മുഹമ്മദും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളിലേക്ക് നേരിട്ട് അവബോധം എത്തിക്കുന്നതാണ് കാമ്പയിനിന്റെ പ്രത്യേകതയെന്ന് ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ മൊയ്ദീൻ ബിലാലും ഫിറസത്ത് ഹസനും പറഞ്ഞു. സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റും ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറുമായ ഡോ. ബെന്നി പനക്കൽ, ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ഗണേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - World Heart Day: Badr Al Samaa Group of Hospitals Launches Campaign
Next Story