ലെജൻഡറി ക്രിക്കറ്റ് കിരീടം വേൾഡ് ജയന്റ്സിന്
text_fieldsഅൽ അമീറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വേൾഡ് ജയന്റ്സിെൻറ കോറി ആർഡേഴ്സൻ ഷോട്ടുതിർക്കുന്നു
മസ്കത്ത്: ലെജൻഡറി ക്രിക്കറ്റ് കിരീടത്തിൽ വേൾഡ് ജയന്റ്സിെൻറ മുത്തം. അൽഅമീറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന കലാശക്കളിയിൽ ഏഷ്യൻ ലയൺസിനെ 25 റൺസിന് പരാജയപ്പെടുത്തിയാണ് വേൾഡ് ജയന്റ്സ് ചാമ്പ്യന്മാരായത്. മുൻനിര ബാറ്റ്സ്മാന്മാർ മികച്ച തുടക്കം നൽകിയെങ്കിലും വലിയ സ്കോർ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതാണ് ഏഷ്യ ലയൺസിന് തിരിച്ചടിയായത്. സ്കോർ: വേൾഡ് ജയന്റ്സ് 256/5, ഏഷ്യ ലയൺസ് 231/8. മുഹമ്മദ് യൂസുഫ് (39), സനത് ജയസൂര്യ (38), ദിൽഷൻ (25), ഉപുൽ തരംഗ (25) എന്നിവരൊഴികെ മറ്റാർക്കും ഏഷ്യ ലയൺസിൽ കാര്യമായ സംഭാവന നൽകാനായില്ല. വേൾഡ് ജയന്റ്സിനു വേണ്ടി ആൽബി മോർക്കൽ നാല് ഓവറിൽ 35 റൺസ് വഴങ്ങി മൂന്നും മോണ്ടി പനേഴ്സർ 40 റൺസിന് രണ്ടും വിക്കറ്റെടുത്തു. ടോസ് നേടിയ ഏഷ്യ ലയൺസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
കോറി ആൻഡേഴ്സൺ (43 ബാളിൽ 94 നോട്ടൗട്ട്), കെവിൻ പീറ്റേഴ്സൺ (48), ഡാരൻ സമ്മി (38), ബ്രാഡ് ഹഡിൻ (37) എന്നിവരുടെ ബാറ്റിങ് മികവാണ് വേൾഡ് ജയന്റ്സിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഏഴ് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു ന്യൂസിലൻഡ് താരമായ ആൻഡേഴ്സെൻറ ഇന്നിങ്സ്. ഏഷ്യ ലയൺസിനുവേണ്ടി നാല് ഓവറിൽ 45 റൺസ് വഴങ്ങി നുവാൻ കുലശേഖര മൂന്ന് വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

