Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2026 7:13 PM IST Updated On
date_range 5 Jun 2026 7:13 PM ISTലോക പരിസ്ഥിതി ദിനാചരണം: അൽ ബുസ്താൻ ബീച്ച് ശുചീകരിച്ച് ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ
text_fieldsbookmark_border
മസ്കത്ത്: ഒമാനിലെ അൽ ബുസ്താൻ ബീച്ചിൽ ശുചീകരണം നടത്തി ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ ടീം. രാവിലെ 5.30 മുതൽ ബീച്ചും പരിസരവും മാലിന്യ മുക്തമാക്കിയാണ് സംഘം പ്രകൃതിയോടുള്ള പ്രതിബദ്ധത തെളിയിച്ചത്. ഒമാനിലെ പല ഭാഗത്തു നിന്നും എത്തിയ അംഗങ്ങൾ ഒത്തുകൂടിയായിരുന്നു ശുചീകരണം. ഷിഹാബ് കോട്ടക്കൽ, അജ്മൽ സിദ്ദീഖ്, സത്താർ ആനക്കയം തുടങ്ങിയവർ നേതൃത്വംനൽകി.
സുവൈക്കിൽ നിന്നും ഡോ.ഷഫീഖ്, കരാട്ടെ മാസ്റ്റർ അൻവർ സാദത്ത്, ഹബീബ് റഹ്മാൻ, അയൺമാൻ അൻവർ സാദത്ത്, മുബഷീർ, പ്രജുൽ, സബീഹ്, മുഹമ്മദ്, വിശ്വനാഥൻ, സഹദ്, ഷമീർ, മുഹമ്മദ് അസ്‍ലം, മുർഷിദ് തങ്ങൾ തുടങ്ങി എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു. ദിനാചണ സന്ദേശം നൽകി ബാലകൃഷ്ണൻ വലിയാട്ട് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

