ലോക പരിസ്ഥിതി ദിനാചരണം
text_fieldsസുഹാര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി
ദിനാചരണം
സുഹാര്‍: സുഹാര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. കുര്‍ബാനക്ക് ശേഷം ഗാല സെന്റ് മേരിസ് ഓര്‍ത്തഡോക്സ് ഇടവക വികാരിയും ഒ.സി.വൈ.എം സോണല്‍ പ്രസിഡന്റുമായ ഡെന്നിസ് കെ. ഡാനിയേല്‍ വൃക്ഷത്തൈ നട്ടു.
സുഹാര്‍ യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് തോമസ് ജോഷ്വ പരിസ്ഥിതി ദിന സന്ദേശം നല്കി. ഒമാന്‍ സോണല്‍ കോഓഡിനേറ്റര്‍ മാത്യു മെഴുവേലി, ഇടവക സെക്രട്ടറി ജിയോ ജേക്കബ്, യുവജന പ്രസ്ഥാനം സെക്രട്ടറി സിജിന്‍ ഡാനിയേല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വൃക്ഷത്തൈ വിതരണോദ്ഘാടനവും ഇടവക ജനങ്ങള്‍ക്ക് വൃക്ഷത്തൈ വിതരണവും നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

