Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഏകദിന ക്രിക്കറ്റ്...

ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യത റൗണ്ട്: ഒമാന് ഇന്ന് സ്കോട്ടിഷ് വെല്ലുവിളി

text_fields
bookmark_border
ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യത റൗണ്ട്: ഒമാന് ഇന്ന് സ്കോട്ടിഷ് വെല്ലുവിളി
cancel
camera_alt

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഒ​മാ​ൻ-​ല​ങ്ക മ​ത്സ​ര​ത്തി​ൽ​നി​ന്ന്

മ​സ്​​ക​ത്ത്​: ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ൽ സൂ​പ്പ​ർ സി​ക്സ്​ ല​ക്ഷ്യ​മി​ട്ട്​ ഒ​മാ​ൻ ഇ​ന്നി​റ​ങ്ങും. യോ​ഗ്യ​ത റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ സ്​​കോ​ട്ട്​​ല​ൻ​ഡാ​ണ്​ എ​തി​രാ​ളി​ക​ൾ.ഇ​ന്ന്​ വി​ജ​യി​ക്കാ​നാ​യാ​ൽ സൂ​പ്പ​ർ സി​ക്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം എ​ളു​പ്പ​മാ​കും. അ​​ല്ലെ​ങ്കി​ൽ മ​റ്റു ടീ​മു​ക​ളു​ടെ വി​ജ​യ​ത്തെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രും. ര​ണ്ട്​ ക​ളി​യി​ൽ​നി​ന്ന്​ നാ​ല്​ പോ​യ​ന്‍റു​മാ​യി ല​ങ്ക​യാ​ണ്​ ഗ്രൂ​പ്​ ബി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. ഇ​ത്ര​യും പോ​യ​ന്‍റു​മാ​യി സ്​​കോ​ട്ട്​​ല​ൻ​ഡാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്. റ​ൺ​റേ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ല​ങ്ക ഒ​ന്നാം സ്ഥാ​ന​ത്ത്​ തു​ട​രു​ന്ന​ത്.

മൂ​ന്ന്​ ക​ളി​യി​ൽ​നി​ന്ന്​ നാ​ല്​ പോ​യ​ന്‍റു​മാ​യി സു​ൽ​ത്താ​നേ​റ്റ്​ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. സിം​ബാ​ബ് വെ​യി​ലെ ബു​ല​വാ​യ അ​ത്​​ല​റ്റി​ക് ക്ല​ബ്​ സ്​​പോ​ർ​ട്​​സ്​ ഗ്രൗ​ണ്ടി​ൽ ഒ​മാ​ൻ സ​മ​യം രാ​വി​ലെ 11നാ​ണ്​ മ​ത്സ​രം. നേ​രി​യ മു​ൻ​തൂ​ക്കം സ്​​കോ​ട്ട്​​ല​ൻ​ഡി​നു​​ണ്ടെ​ങ്കി​ലും ഇ​ന്ന്​ വി​ജ​യി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സു​ൽ​ത്താ​നേ​റ്റി​ന്‍റെ താ​ര​ങ്ങ​ൾ. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ല​​ങ്ക​യോ​ട്​ പ​ത്ത്​ വി​ക്ക​റ്റി​ന്​ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

മു​ൻ​ലോ​ക ചാ​മ്പ്യ​ന്മാ​രു​ടെ ബൗ​ളി​ങ്​ മി​ക​വി​ന്​​ മു​ന്നി​ൽ ഒ​മാ​ന്‍റെ ബാ​റ്റി​ങ് നി​ര ശീ​ട്ട്​ കൊ​ട്ടാ​രം​പോ​ലെ ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. ഈ ​ക​ളി​യി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ചാ​യി​രി​ക്കും ഒ​മാ​ൻ ഇ​ന്നി​റ​ങ്ങു​ക. ഗ്രൂ​പ് എ​യി​ൽ​നി​ന്നും, ബി​യി​ൽ​നി​ന്നും ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ടീ​മു​ക​ള്‍ സൂ​പ്പ​ര്‍ സി​ക്‌​സ് പോ​രാ​ട്ട​ത്തി​ന് അ​ർ​ഹ​ത നേ​ടും. ഇ​തി​ല്‍ കൂ​ടു​ത​ല്‍ പോ​യ​ന്റ് നേ​ടു​ന്ന ടീ​മു​ക​ള്‍ പ്ലേ ​ഓ​ഫി​ലേ​ക്കും തു​ട​ര്‍ന്ന് ഫൈ​ന​ലി​ലേ​ക്കും യോ​ഗ്യ​ത നേ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ScotlandOmanomanWorld Cup cricket Qualifying
News Summary - World Cup Qualifying Round: Oman to host Scotland today
Next Story