Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോ​ക​ക​പ്പ്​...

ലോ​ക​ക​പ്പ്​ യോ​ഗ്യ​ത: കി​ർ​ഗി​സ്താ​നി​ൽ പ​രി​ശീ​ല​ന​വു​മാ​യി ഒ​മാ​ൻ

text_fields
bookmark_border
ലോ​ക​ക​പ്പ്​ യോ​ഗ്യ​ത: കി​ർ​ഗി​സ്താ​നി​ൽ പ​രി​ശീ​ല​ന​വു​മാ​യി ഒ​മാ​ൻ
cancel
camera_alt

ഒ​മാ​ൻ ഫു​ട്​​ബാ​ൾ ടീം ​അം​ഗ​ങ്ങ​ൾ കി​ർ​ഗി​സ്താ​നി​ൽ പ​രി​ശീ​ല​ന​ത്തി​ൽ

മ​സ്ക​ത്ത്​: ലോ​ക​ക​പ്പ്​ യോ​ഗ്യ​ത​യു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​നാ​യി കി​ർ​ഗി​സ്​​താ​നി​ലെ​ത്തി​യ ഒ​മാ​ൻ പ​രി​ശീ​ല​നം തു​ട​ങ്ങി. രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി കോ​ച്ച്​ ബ്രാ​ങ്കോ ഇ​വോ​കോ​വി​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഊ​ർ​ജി​ത​മാ​യ പ​രി​ശീ​ല​നം ബി​ഷ്‌​കെ​ക്കി​ലാ​ണ്​​ ന​ട​ന്നു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ടീം ​മ​സ്ക​ത്തി​ൽ​നി​ന്നും കി​ർ​ഗി​സ്താ​നി​ലെ​ത്തി​യ​ത്. കാ​ലാ​വ​സ്ഥ​യു​മാ​യി പൊ​രു​ത്ത​​പ്പെ​ടു​ന്ന​തി​നാ​ണ്​ മ​ത്സ​ര​ത്തി​ന്​ നാ​ലു​​ദി​വ​സം മു​മ്പേ കി​ർ​ഗി​സ്താ​നി​ലെ​ത്തി​യ​ത്. നി​ല​വി​ൽ കി​ർ​ഗി​സ്താ​നി​ൽ ന​ല്ല ത​ണു​ത്ത കാ​ലാ​വ​സ്ഥ​യാ​ണ്. ചൊ​വ്വാ​ഴ്ച​യാ​ണ്​ ആ​തി​ഥേ​യ​രു​മാ​യു​ള്ള മ​ത്സ​രം. കി​​ർ​​ഗി​​സ്താ​​നി​​ലെ സ്പാ​​ർ​​ട്ട​​ക്ക്​ സ്​​​റ്റേ​​ഡി​​യ​​ത്തി​​ൽ വൈ​​കീ​​ട്ട്​ ആ​​റി​നാ​ണ് ക​​ളി.

ആ​ദ്യ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​ത്​​മ​വി​ശ്വാ​സ​വു​മാ​യി​ട്ടാ​യി​രി​ക്കും റെ​ഡ്​ വാ​രി​യേ​ഴ്​​സ്​ ക​ള​ത്തി​ലി​റ​ങ്ങു​ക. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്സി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ചൈ​നീ​സ് താ​യി​പേ​യി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന്​ ഗോ​ളി​നാ​യി​രു​ന്നു ഒ​മാ​ൻ​ ത​ക​ർ​ത്ത​ത്. ഇ​തോ​ടെ ​ഗ്രൂ​പ് ഡി​യി​ൽ വി​ല​പ്പെ​ട്ട മൂ​ന്ന് പോ​യ​ന്‍റും റെ​ഡ്​​വാ​രി​യേ​ഴ്​​സ്​ സ്വ​ന്ത​മാ​ക്കി. ഇ​രു​പ​കു​തി​ക​ളി​ലാ​യി ഉ​മ​ർ അ​ൽ​മാ​ലി​ക്കി, അ​ഹ​മ്മ​ദ്​ അ​ൽ​കാ​ബി, മ​ത്താ​ഹ്​ സ​​ലേ​ഹ്​ എ​ന്നി​വ​രാ​യി​രു​ന്നു ഒ​മാ​ന്​ വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. ര​ണ്ടം മ​ത്സ​ര​ത്തി​ലും മി​ക​ച്ച വി​ജ​യം സ്വ​ന്ത​മാ​ക്കി മു​ന്നോ​ട്ടു​ള്ള പോ​ക്കി​ന്​ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​നാ​യി​രി​ക്കും ഒ​മാ​ൻ ശ്ര​മി​ക്കു​ക. അ​തേ​സ​മ​യം, ആ​ദ്യ മ​ത്സ​ര​ത്തി​ൽ മ​ലേ​ഷ്യ​യോ​ട്​ തോ​റ്റാ​ണ്​ കി​ർ​ഗി​സ്താ​ൻ വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World CupKyrgyzstanOman
News Summary - World-Cup-Qualifiers-Oman-Practice-Kyrgyzstan
Next Story