Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോ​ക​ക​പ്പ് യോ​ഗ്യ​ത:...

ലോ​ക​ക​പ്പ് യോ​ഗ്യ​ത: ഒ​മാ​ന്​ നി​ർ​ണാ​യ​ക മ​ത്സ​ര​ങ്ങ​ൾ

text_fields
bookmark_border
ലോ​ക​ക​പ്പ് യോ​ഗ്യ​ത: ഒ​മാ​ന്​ നി​ർ​ണാ​യ​ക മ​ത്സ​ര​ങ്ങ​ൾ
cancel
camera_alt

ക​ഴി​ഞ്ഞ​ദി​വ​സം ഷാ​ർ​ജ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഒ​മാ​ൻ-​ചൈ​ന മ​ത്സ​ര​ത്തി​ൽ​നി​ന്ന്

മ​സ്​​ക​ത്ത്​: ലോ​ക​ക​പ്പ് ഏ​ഷ്യ​ൻ മേ​ഖ​ലാ യോ​ഗ്യ​താ റൗ​ണ്ടി​ലെ അ​ഞ്ചാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ചൈ​ന​ക്കെ​തി​രെ സ​മ​നി​ല​യി​ൽ (1-1) അ​വ​സാ​നി​ച്ച​തോ​ടെ ഇ​നി​യു​ള്ള ക​ളി​ക​ൾ ഒ​മാ​ന് നി​ർ​ണാ​യ​ക​മാ​യി. ഷാ​ർ​ജ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന എ​വേ മ​ത്സ​ര​ത്തി​ൽ സ​മ​നി​ല നേ​ടു​ക എ​ന്ന​ത് നേ​ട്ട​മാ​ണെ​ങ്കി​ലും ജ​യി​ക്കാ​വു​ന്ന മ​ത്സ​ര​മാ​ണ് ഒ​മാ​ൻ ന​ഷ്​​ട​പ്പെ​ടു​ത്തി​യ​ത്. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ ഏ​ഴു പോ​യ​ൻ​റു​മാ​യി ഗ്രൂ​പ്പി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ഒ​മാ​ൻ. ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 13 പോ​യ​ൻ​റ്​ നേ​ടി​യ സൗ​ദി അ​റേ​ബ്യ ലോ​ക​ക​പ്പ് യോ​ഗ്യ​ത ഏ​റ​ക്കു​റെ നേ​ടി​ക്ക​ഴി​ഞ്ഞു. ഇ​തേ ഗ്രൂ​പ്പി​ൽ​നി​ന്നും ഒ​രു ടീ​മി​ന് കൂ​ടി നേ​രി​ട്ട് അ​വ​സ​രം ല​ഭി​ക്കും. നി​ല​വി​ൽ 10 പോ​യ​ൻ​റു​ള്ള ആ​സ്‌​ട്രേ​ലി​യ, ഒ​മ്പ​ത്​​ പോ​യ​ൻ​റു​ള്ള ജ​പ്പാ​ൻ എ​ന്നി​വ​രാ​ണ്​ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ത്ത്​. ഇ​രു​ഗ്രൂ​പ്പി​ലെ​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് പ്ലേ ​ഓ​ഫ് അ​വ​സ​രം ഉ​ണ്ട്.

ഇ​തി​ൽ ജ​യി​ക്കു​ന്ന ടീം ​ഓ​ഷ്യാ​ന ഗ്രൂ​പ്പ് ജേ​താ​ക്ക​ളു​മാ​യി ക​ളി​ക്ക​ണം. ഒ​മാ​െൻറ അ​ടു​ത്ത മ​ത്സ​രം ന​വം​ബ​ർ 16ന്​ ​രാ​ത്രി എ​ട്ടി​ന്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ലാ​ണ്.

സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ഒ​സാ​ക്ക​യി​ലെ സൈ​ത​മാ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ൽ ഒ​മാ​ൻ ജ​പ്പാ​നെ അ​ട്ടി​മ​റി​ച്ചി​രു​ന്നു. ഇ​നി​യു​ള്ള മൂ​ന്നു ഹോം ​മ​ത്സ​ര​ങ്ങ​ളി​ൽ ജ​യി​ക്കു​ക​യും ര​ണ്ടു എ​വേ മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​ക്കാ​തി​രി​ക്കു​ക​യും ചെ​യ്താ​ൽ ഒ​മാ​ന് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടാം.

എ​ന്നാ​ൽ, ഹോം ​മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം ക​രു​ത്ത​രാ​യ ജ​പ്പാ​ൻ, ആ​സ്‌​ട്രേ​ലി​യ എ​ന്നീ ടീ​മു​ക​ൾ​ക്ക് എ​തി​രെ​യാ​ണ് എ​ന്ന​ത്​ ഒ​മാ​െൻറ ച​ങ്കി​ടി​പ്പ് വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക​ളി​യു​ടെ എ​ല്ലാ മേ​ഖ​ല​യി​ലും ഒ​മാ​ൻ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യെ​ങ്കി​ലും ല​ക്ഷ്യം കാ​ണു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

പ​തി​മൂ​ന്നി​ല​ധി​കം ഷോ​ട്ടു​ക​ളാ​ണ്​ ഗോ​ളി​ലേ​ക്ക് പാ​യി​ച്ച​ത്. ചൈ​ന​ക്കാ​യി വൂ ​ലീ ഇ​രു​പ​ത്തി​യൊ​ന്നാം മി​നി​റ്റി​ൽ ഗോ​ൾ നേ​ടി. 75ാം മി​നി​റ്റി​ൽ അ​ജ്മ​ൽ അ​ൽ ഹാ​ർ​ത്തി​യാ​ണ് ഒ​മാ​നാ​യി സ​മ​നി​ല ഗോ​ൾ നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman decisive matches
News Summary - World Cup Qualifiers: Oman decisive matches
Next Story