ലോകകപ്പ് യോഗ്യത: ഒമാൻ-ദക്ഷിണ കൊറിയ മത്സരം; വി.ഐ.പി ടിക്കറ്റ് വിൽപന ഇന്നു മുതൽ
text_fieldsഒമാനെതിരെയുള്ള മത്സരത്തിനായി ദക്ഷിണ കൊറിയൻ ടീം മസ്കത്തിലെത്തിയപ്പോൾ
മസ്കത്ത്: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിൽ ദക്ഷിണ കൊറിയക്കെതിരെ നടക്കുന്ന ഒമാന്റെ കളിയുടെ വി.ഐ.പി ടിക്കറ്റുകളുടെ വിൽപന ഞായറാഴ്ച മുതൽ ആരംഭിക്കും. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സ് ബൗഷറിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12വരെ ടിക്കറ്റുകൾ ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.15 റിയാലാണ് ടിക്കറ്റ് നിരക്ക്. സെപ്റ്റംബർ 10ന് നടക്കുന്ന മത്സരം ഒമാന് വളരെ അധികം പ്രാധാന്യമുള്ളതാണ്.
ലോകകപ്പ് യോഗ്യത സാധ്യത നിലനിർത്തണമെങ്കിൽ വിജയം അനിവാര്യമാണ്. പിന്നീട് ഒക്ടോബറിലാണ് മത്സരം. ഒക്ടോബര് പത്തിന് കുവൈത്തുമായും 15ന് ജോര്ഡനുമായും ഏറ്റുമുട്ടും.
നവംബര് 14ന് ഫലസ്തീനെതിരെയും 19ന് ഇറാഖിനെതിരെയുമാണ് തുടര്ന്നുള്ള മത്സരങ്ങള്. പിന്നീട് അടുത്ത വര്ഷം മാര്ച്ചിലാണ് മത്സരങ്ങള് നടക്കുക. മാര്ച്ച് 20ന് കൊറിയയെയും 25ന് കുവൈത്തിനെയും നേരിടും. തുടര്ന്ന് ജൂണ് അഞ്ചിന് ജോര്ഡനുമായും 10ന് ഫലസ്തീനുമായും ഏറ്റുമുട്ടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

